രാഷ്ട്രപതി ദ്രൗപതി മുർമു 16ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: രാഷ്ട്രപതിയായ ശേഷം ആദ്യ കേരള സന്ദർശനത്തിന് എത്തുന്ന ദ്രൗപതി മുർമു 16നും 17നും തിരുവനന്തപുരത്തുണ്ടാകും. കൊച്ചിയിലെ പരിപാടികൾക്കു ശേഷം 16നു വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസിയിലാണു താമസിക്കുന്നത്. അന്ന് തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികളില്ല. 17ന് ഉച്ചയ്ക്ക് 12നു കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ കുടുംബശ്രീയുടെ 25-ാം വാർഷികം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി തിരുവനന്തപുരത്തു മൂന്നു ചടങ്ങുകൾക്കാണ് രാഷ്ട്രപതിയെ ക്ഷണിച്ചത്. സർക്കാരിന്റെ മറ്റു ചടങ്ങുകളുടെ ഉദ്ഘാടനവും കുടുംബശ്രീ വേദിയിൽ നടത്താനാണു ധാരണ. ഉച്ചകഴിഞ്ഞു ലക്ഷദ്വീപിലേക്കു […]
തിരുവനന്തപുരം: രാഷ്ട്രപതിയായ ശേഷം ആദ്യ കേരള സന്ദർശനത്തിന് എത്തുന്ന ദ്രൗപതി മുർമു 16നും 17നും തിരുവനന്തപുരത്തുണ്ടാകും. കൊച്ചിയിലെ പരിപാടികൾക്കു ശേഷം 16നു വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസിയിലാണു താമസിക്കുന്നത്. അന്ന് തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടികളില്ല.
17ന് ഉച്ചയ്ക്ക് 12നു കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ കുടുംബശ്രീയുടെ 25-ാം വാർഷികം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി തിരുവനന്തപുരത്തു മൂന്നു ചടങ്ങുകൾക്കാണ് രാഷ്ട്രപതിയെ ക്ഷണിച്ചത്. സർക്കാരിന്റെ മറ്റു ചടങ്ങുകളുടെ ഉദ്ഘാടനവും കുടുംബശ്രീ വേദിയിൽ നടത്താനാണു ധാരണ. ഉച്ചകഴിഞ്ഞു ലക്ഷദ്വീപിലേക്കു പോകുന്ന തരത്തിലാണ് പ്രാഥമിക ഷെഡ്യൂൾ.
16നു രാവിലെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. വൈകുന്നേരം 4.30ന് ഐഎൻഎസ് ദ്രോണാചാര്യയിൽ നടക്കുന്ന നാവികസേനയുടെ അവാർഡ് ദാന ചടങ്ങിലും പങ്കെടുക്കും. പിന്നീടാണ് തിരുവനന്തപുരത്തേക്കു തിരിക്കുക.
What's Your Reaction?