തീ അണയുന്തോറും രാത്രിയും ഉയര്‍ന്ന് പുക; ബ്രഹ്‌മപുരത്തെ പുകയില്‍ മുങ്ങി കൊച്ചി നഗരം
എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീ പടരുന്നു. നഗരത്തിലാകെ പുകയും പ്ലാസ്റ്റിക് കത്തുന്നതിന്റെ മണവും വമിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. തീ അണയ്ക്കുന്നതിനനുസരിച്ച് പുക ഉയരുന്ന സ്ഥിതിയാണ് നിലവില്‍. കാറ്റിനൊപ്പമെത്തുന്ന ഈ പുക നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കലൂര്‍ സ്റ്റേഡിയം, ഇരുമ്പനം, ചിറ്റേത്തുകര, പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ പുകയാണ് പടരുന്നത്. ജനവാസമേഖലകളിലെ പുക വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ബ്രഹ്‌മപുരം പ്ലാന്റിനടുത്തുള്ള വീടുകളിലെ […]
എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീ പടരുന്നു. നഗരത്തിലാകെ പുകയും പ്ലാസ്റ്റിക് കത്തുന്നതിന്റെ മണവും വമിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
തീ അണയ്ക്കുന്നതിനനുസരിച്ച് പുക ഉയരുന്ന സ്ഥിതിയാണ് നിലവില്‍. കാറ്റിനൊപ്പമെത്തുന്ന ഈ പുക നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കലൂര്‍ സ്റ്റേഡിയം, ഇരുമ്പനം, ചിറ്റേത്തുകര, പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ പുകയാണ് പടരുന്നത്. ജനവാസമേഖലകളിലെ പുക വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ബ്രഹ്‌മപുരം പ്ലാന്റിനടുത്തുള്ള വീടുകളിലെ മിക്ക ആളുകളും നിലവില്‍ പ്രദേശത്ത് നിന്ന് മാറിത്താമസിക്കുകയാണ്.
What's Your Reaction?