പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

Microsoft to end operations in Pakistan

Jul 7, 2025 - 08:13
Jul 7, 2025 - 08:14
 0
പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

കാല്‍നൂറ്റാണ്ടായി നിലനിന്നിരുന്ന പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. 2000ല്‍ ആയിരുന്നു മൈക്രോസോഫ്റ്റ് പാകിസ്ഥാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാകിസ്ഥാനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്‌മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

പാകിസ്ഥാനില്‍ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിര്‍ത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് ഐടി മന്ത്രിയോടും പാകിസ്ഥാന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചതായും റഹ്‌മാന്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

നേരത്തെ തന്നെ കമ്പനി ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറച്ചുകൊണ്ട് വന്നിരുന്നു. ഇപ്പോള്‍ പൂര്‍ണമായും പിന്മാറാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഈ നടപടി പാകിസ്താനിലെ ബിസിനസ്സ് ടെക് മേഖലകളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നുള്ള നടപടി മറ്റ് ടെക് കമ്പനികള്‍ക്ക് പാകിസ്താനില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനോ നിക്ഷേപം നടത്തുന്നതിലോ തടസ്സം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രയാപ്പെടുന്നത്.എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിശദീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow