കേരളം നൽകാത്ത ജോലി ശ്രീശങ്കറിന് നല്കി ആർബിഐ; അസിസ്റ്റന്‍റ് മാനേജർ തസ്തികയിൽ നിയമനം

കോട്ടയം : വർഷങ്ങളോളം കാത്തിരുന്നിട്ടും കേരളം നൽകാത്ത ജോലി ആർബിഐ ശ്രീശങ്കറിന് നൽകി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ലോങ് ജമ്പ് താരം എം ശ്രീശങ്കർ ആർബിഐ തിരുവനന്തപുരം ഓഫീസിൽ അസിസ്റ്റന്‍റ് മാനേജരായി പ്രവേശിച്ചു. കോമൺവെൽത്ത് മെഡൽ നേട്ടത്തിനൊപ്പം ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെ പ്രകടനവും കണക്കിലെടുത്താണ് നിയമനം. മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ, ക്രിക്കറ്റ് താരങ്ങളായ ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സ്മൃതി മന്ഥന എന്നിവരും ഇത്തവണ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) സ്പോർട്സ് ക്വാട്ടയിൽ നിയമിതരായവരുടെ പട്ടികയിലുണ്ട്. അഞ്ച് വർഷമായി ലോങ്ജംപിൽ ദേശീയ റെക്കോർഡ് നേടിയ ശ്രീശങ്കർ 2021 ലാണ് ആദ്യമായി സർക്കാരിന് മുന്നിൽ ജോലിക്ക് അപേക്ഷിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എസ്. സി മാത്തമാറ്റിക്സിൽ റാങ്ക് നേടിയ ശ്രീശങ്കറിന് അനുകൂലമായ വിദ്യാഭ്യാസ യോഗ്യതയുമുണ്ടായിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും കായിക വകുപ്പിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. കഴിഞ്ഞ വർഷത്തെ കോമൺവെൽത്ത് ഗെയിംസിന് ശേഷം മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന പ്രഖ്യാപനവും നടപ്പാക്കിയില്ല. കേരളത്തിന്‍റെ വാഗ്ദാനങ്ങൾ ഫയലിൽ കിടന്നുറങ്ങിയപ്പോൾ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റിസർവ് ബാങ്ക് നിയമന ഉത്തരവ് അയക്കുകയായിരുന്നു.

Feb 22, 2023 - 14:41
 0

What's Your Reaction?

like

dislike

love

funny

angry

sad

wow