'ഇന്ത്യൻ ടീമിനെ ആർക്കും തോൽപ്പിക്കാനാകില്ല'; പുകഴ്ത്തി പാടി റമീസ് രാജ

ഇസ്‍ലാമബാദ് : ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മുൻ മേധാവി റമീസ് രാജ. ഗെയിം ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ഒരു ടീമിനും അവരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് റമീസ് രാജ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം പരമ്പരയ്ക്കായി കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്ന് തോന്നുന്നു - രാജ പറഞ്ഞു. "ഇന്ത്യയിൽ ടീം ഇന്ത്യയെ തോൽപ്പിക്കുക എന്നത് നടക്കാത്ത കാര്യമാണ്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് ഓസ്ട്രേലിയ എത്തിയതെന്ന് തോന്നുന്നു. രണ്ടാം ടെസ്റ്റിന്‍റെ ഒരു സെഷനിൽ ഒമ്പത് വിക്കറ്റുകളാണ് വീണത്. ജഡേജയുടെ ബൗളിങ് പ്രകടനം മികച്ചതായിരുന്നു. അക്ഷർ പട്ടേലിന്‍റെ ബാറ്റിങ്ങാണ് കളിയുടെ വിധി നിർണയിച്ചത്. ആ സാഹചര്യത്തിൽ 60-70 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു". "ഓസ്ട്രേലിയ ലീഡ് നേടിയപ്പോൾ അക്ഷർ പട്ടേലും അശ്വിനും ചേർന്ന് മികച്ച പങ്കാളിത്തമുണ്ടാക്കി. ഓസ്ട്രേലിയക്ക് മാനസിക ശക്തി ഉണ്ടായിരുന്നില്ല. അവരുടെ ഭാഗത്ത് സാങ്കേതിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. സ്പിൻ ബൗളിങിനെതിരെ ഓസ്ട്രേലിയയുടെ ബാറ്റിങ് ദുരന്തമായിരുന്നു. തെറ്റായ ഷോട്ടുകളും സ്വീപ് ഷോട്ടുകളുമൊക്കെയായിരുന്നു ഓസീസ് ബാറ്റർമാരുടേത്." റമീസ് രാജ പറഞ്ഞു.

Feb 22, 2023 - 14:41
 0

What's Your Reaction?

like

dislike

love

funny

angry

sad

wow