‘രാജ്യ സുരക്ഷയാണ് വലുത്’, ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്ന് ബൈഡൻ

അമേരിക്കൻ-കനേഡിയൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കൾ ചൈനീസ് ബലൂൺ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരൂഹ സാഹചര്യത്തിൽ പറന്നെത്തിയ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ബലൂൺ വെടിവച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് ജോ ബൈഡൻ ഇക്കാര്യം പറഞ്ഞത്. കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്. വസ്‌തുക്കൽ എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവസാനം വെടിവച്ചിട്ട് മൂന്ന് […]

Feb 18, 2023 - 16:33
 0
‘രാജ്യ സുരക്ഷയാണ് വലുത്’, ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്ന് ബൈഡൻ

അമേരിക്കൻ-കനേഡിയൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കൾ ചൈനീസ് ബലൂൺ പ്രോഗ്രാമുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ദുരൂഹ സാഹചര്യത്തിൽ പറന്നെത്തിയ ബലൂണുകൾ വെടിവച്ചിട്ടതിൽ ഖേദമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് ബലൂൺ വെടിവച്ചതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് ജോ ബൈഡൻ ഇക്കാര്യം പറഞ്ഞത്.

കടലിൽ പതിച്ച അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസും കനേഡിയൻ സൈന്യവും ശ്രമിക്കുന്നുണ്ട്. മൂന്ന് സംഭവങ്ങളും രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുകയാണ്. വസ്‌തുക്കൽ എന്താണെന്ന് കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അവസാനം വെടിവച്ചിട്ട് മൂന്ന് ബലൂണുകൾക്ക് ചൈനയുമായോ മറ്റു രാജ്യങ്ങളുമായോ ബന്ധമില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആദ്യം വീഴ്ത്തിയ ബലൂൺ ചൈനയുടേതാണെന്ന് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡൻ്റ് ചൈനയോട് ഒരുതരത്തിലും മാപ്പ് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്തിൻറെ സുരക്ഷയാണ് തനിക്ക് വലുത്. ഇതിനായി വ്യോമ പരിശോധനകൾ ശക്തമാക്കുമെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow