WhatsApp | പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ തീരുമാനിക്കും

കോണ്‍ടാക്റ്റിലുള്ള ആര്‍ക്കൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാം എന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് മെസേജിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.

Jun 21, 2022 - 16:53
 0

ഉപയോക്താക്കള്‍ക്ക് മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് (whatsapp). കോണ്‍ടാക്റ്റിലുള്ള ആര്‍ക്കൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും (profile photo) ലാസ്റ്റ് സീന്‍ (last seen) സ്റ്റാറ്റസും (Status)കാണാം എന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് മെസേജിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പ്, everyone, my contacts, nobody എന്നീ മൂന്ന് ഓപ്ഷനുകള്‍ ആണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നു.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ' മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ്' (my contacts except) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാനാകും. ഇതിലൂടെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിശദാംശങ്ങളും (personal details) കാണേണ്ടാത്ത ആളുകളെ വ്യക്തിഗതമായി തെരഞ്ഞെടുക്കാം.

പ്രൈവസി സെറ്റിംഗ്‌സ് എങ്ങനെ മാറ്റാം?

    • വാട്‌സ്ആപ്പ് തുറക്കുക
    • സ്‌ക്രീനിന്റെ മുകളില്‍ വലതു വശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
    • സെറ്റിംഗ്‌സ് സെലക്ട് ചെയ്ത് അക്കൗണ്ട് എന്നതില്‍ ക്ലിക്കു ചെയ്യുക
    • പ്രൈവസി ഓപ്ഷന്‍ തെരഞ്ഞെടുത്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ആന്‍ഡ് പ്രൊഫൈല്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
    • സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന My contacts except എന്നതിലേക്ക് മാറ്റുക.
    • നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കാണേണ്ടാത്ത കോണ്‍ടാക്റ്റുകള്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് changes സ്ഥിരീകരിക്കുക.




ഗ്രൂപ്പ് കോള്‍ (Group Call) നടക്കുന്ന സമയത്ത് അഡ്മിന് ഒരാളെ മ്യൂട്ട് ചെയ്യാനോ ഒരാള്‍ക്ക് പ്രത്യേകമായി മെസേജ് അയക്കാനോ സാധിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ എന്നു മുതലാണ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങുക എന്ന കാര്യം വാട്‌സ്ആപ്പ് വ്യക്തമാക്കിയിട്ടില്ല. വാട്‌സ്ആപ്പ് തലവന്‍ വില്‍ കാത്കാര്‍ട്ട് ആണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ആളുകള്‍ ചില സമയത്ത് കോള്‍ മ്യൂട്ടാക്കാന്‍ ആഗ്രഹിക്കാറുണ്ടെന്നും അതിന് സാധിക്കാത്തത് പലപ്പോഴും ഗ്രൂപ്പ് കോളുകളിലും മീറ്റിങ്ങുകളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ആ പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും വില്‍ കാത്കാര്‍ട്ട് പറഞ്ഞു. ഇതുകൂടാതെ, ഗ്രൂപ്പ് വീഡിയോ കോളില്‍ പുതിയൊരു വ്യക്തി ചേരുമ്പോള്‍, അതേക്കുറിച്ച് മറ്റെല്ലാവര്‍ക്കും നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാനാകുന്നവരുടെ എണ്ണവും വാട്സ്ആപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഗ്രൂപ്പ് വീഡിയോ കോളില്‍ 32 അംഗങ്ങളെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. പുതിയ ഫീച്ചറുകള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്കു പകരം ഓഫീസ് മീറ്റിങ്ങുകള്‍, വ്യക്തിഗത മീറ്റിങ്ങുകള്‍, മറ്റ് വെര്‍ച്വല്‍ മീറ്റിംഗുകള്‍ എന്നിവയെല്ലാം വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിലൂടെയും നടത്താനാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow