Agnipath Protest: അഗ്നിപഥ് പ്രതിഷേധം: മൂന്ന് സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
അഗ്‌നിപഥ് പദ്ധതിയുമായി (Agnipath Scheme) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

അഗ്നിപഥ് പദ്ധതിയുമായി (Agnipath Scheme) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
മൂന്ന് പേരെമായും വെവ്വേറെ കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാറുമായിട്ടാണ് പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. പുതിയ സൈനിക സ്‌കീമിന് കീഴിലുള്ള അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതിന് മൂന്ന് പ്രതിരോധ സേനകളും ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഇതിനിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
ഇന്നലെയാണ് അഗ്‌നിപഥ് റിക്രൂട്ട്മെന്റിന് കരസേനയുടെ വിജ്ഞാപനം പുറത്തിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഡിസംബര്‍ ആദ്യ വാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി റിക്രൂട്ട്മെന്റ് റാലികള്‍ നടത്തും.
ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിവീറുകള്‍ക്കായി പ്രത്യേക റാങ്ക് രൂപീകരിക്കുമെന്ന് സൈന്യം പറഞ്ഞു. ഇത് നിലവിലുള്ള റാങ്കില്‍ നിന്നും വ്യത്യസ്തമായിരിക്കും. നാല് വര്‍ഷത്തെ സേവന കാലയളവില്‍ നേടിയ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്നും സൈനികരെ വിലക്കും. ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഇന്ത്യയിലുടനീളം അഗ്‌നിപഥ് പദ്ധതിക്ക് കീഴില്‍ 83 ആര്‍മി റിക്രൂട്ട്മെന്റ് റാലികള്‍ നടക്കും.
ആദ്യ ബാച്ചിന് ഡിസംബറിലും രണ്ടാം ബാച്ചിന് ഫെബ്രുവരിയിലും പരിശീലനം ആരംഭിക്കും. ആറ് മാസത്തെ പരിശീലനമാണ് നല്‍കുക. 40,000 പേരുടെ നിയമനത്തിന്റെ വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും. ജൂണ്‍ 14നാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കൗമാരക്കാര്‍ക്ക് നാല് വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്ര പദ്ധതിയാണിത്. 17 വയസ്സ് കഴിഞ്ഞവര്‍ മുതല്‍ 21 വയസ്സുവരെയുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് അഗ്നിപഥ് പദ്ധതി. ഇതിലൂടെ തിരഞ്ഞെടുക്കുന്ന സൈനികരെ അഗ്നിവീര്‍ എന്നായിരിക്കും അറിയുക. എട്ട്, പത്ത് ക്ലാസുകൾ പാസ്സായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്തഭട പദവിയോ വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, കാൻറീൻ സൗകര്യം എന്നിവയോ ഉണ്ടായിരിക്കില്ല.
നാലു വര്‍ഷത്തെ സേവനത്തില്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം മുപ്പതിനായിരം രൂപ മുതല്‍ 40, 000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. നാല് വര്‍ഷത്തിന് ശേഷം മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേയ്ക്ക് നിയമിക്കും. ആറ് മാസത്തെ പരിശീലനത്തിന് ശേഷമാകും നാല് വര്‍ഷത്തെ നിയമനം. 45,000 പേരെയാണ് നാല് വര്‍ഷത്തെ സേവനത്തിനായി റിക്രൂട്ട് ചെയ്യുക. വ്യോമസേനയുടെ ഓണ്‍ലൈന്‍ പരീക്ഷാ നടപടികള്‍ ജൂലൈ 24 മുതല്‍ ആരംഭിക്കും. ഡിസംബര്‍ 30ന് പരിശീലനം തുടങ്ങുന്ന രീതിയിലാണ് ഷെഡ്യൂള്‍. പ്രവേശന പരീക്ഷ ജൂലൈ 10 ന് നടക്കും. റിക്രൂട്ട് മെന്റിന്റെ വിശദാംശങ്ങള്‍ നേരത്തേ തന്നെ വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?






