ഇതെന്തൊരു ഗോളി

പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായ സെർജിയോ റൊമേരോയുടെ വില അർജന്റീനക്കാർക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും. പ്രത്യേകിച്ചും, ക്രൊയേഷ്യയ്ക്കെതിരായ മൽസര‍ത്തിൽ ആദ്യ ഗോൾ വഴങ്ങിയശേഷം. റൊമേരോയ്ക്കു പകരം ടീമിലെത്തിയ ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പർ വില്ലി കബല്ലേരോയുടെ ‘അസാധാരണ’ പിഴവാണ്

Jun 23, 2018 - 01:38
 0
ഇതെന്തൊരു ഗോളി
പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായ സെർജിയോ റൊമേരോയുടെ വില അർജന്റീനക്കാർക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും. പ്രത്യേകിച്ചും, ക്രൊയേഷ്യയ്ക്കെതിരായ മൽസര‍ത്തിൽ ആദ്യ ഗോൾ വഴങ്ങിയശേഷം. റൊമേരോയ്ക്കു പകരം ടീമിലെത്തിയ ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പർ വില്ലി കബല്ലേരോയുടെ ‘അസാധാരണ’ പിഴവാണ് തുല്യം തുല്യമായി മുന്നേറിയ മൽസരത്തിൽ ക്രൊയേഷ്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്
പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായ സെർജിയോ റൊമേരോയുടെ വില അർജന്റീനക്കാർക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകും. പ്രത്യേകിച്ചും, ക്രൊയേഷ്യയ്ക്കെതിരായ മൽസര‍ത്തിൽ ആദ്യ ഗോൾ വഴങ്ങിയശേഷം. റൊമേരോയ്ക്കു പകരം ടീമിലെത്തിയ ചെൽസിയിലെ രണ്ടാം നമ്പർ ഗോൾകീപ്പർ വില്ലി കബല്ലേരോയുടെ ‘അസാധാരണ’ പിഴവാണ് തുല്യം തുല്യമായി മുന്നേറിയ മൽസരത്തിൽ ക്രൊയേഷ്യയ്ക്ക് മേധാവിത്തം സമ്മാനിച്ചത്. മൽസരത്തിന്റെ 53–ാം മിനിറ്റിലായിരുന്നു അർജന്റീനയെയും ലോകമെങ്ങുമുള്ള ആരാധകരെയും ഞെട്ടിച്ച് കബല്ലേരോ ക്രൊയേഷ്യയ്ക്ക് ലീഡ് ‘സമ്മാനിച്ചത്’. അർജന്റീന ഗോൾമുഖത്ത് ക്രൊയേഷ്യൻ താരങ്ങൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഈ ഗോൾ. ക്രൊയേഷ്യയുടെ മികച്ചൊരു മുന്നേറ്റത്തിന് തടയിടാനുള്ള ശ്രമത്തിനിടെ ബോക്സിനു തൊട്ടുപുറത്ത് ആന്റെ റെബിച്ചിനെ മറികടന്ന് അർജന്റീന പ്രതിരോധത്തിലെ കരുത്തൻ മെർക്കാഡോയുടെ മൈനസ് പാസ്. ഓടിയെത്തിയ റെബിച്ചിനെ ഒഴിവാക്കാനുള്ള ശ്രമത്തിൽ പന്ത് അടിച്ചകറ്റിയ കബല്ലേരോയ്ക്കു പിഴച്ചു. പാതി ഉയർന്ന പന്ത് നേരെ റെബിച്ചിലേക്ക്.
കിട്ടിയ അവസരം റെബിച്ച് മുതലെടുത്തു. ഒന്നാന്തരമൊരു വോളി അർജന്റീന പോസ്റ്റിന്റെ വലത്തേ മൂലയിൽ തുളച്ചു കയറി. കബല്ലേരോയുടെ പിഴവിൽനിന്ന് കിട്ടിയ അവസരമെങ്കിലും റെബിച്ചിന്റെ ഷോട്ടിനും കൊടുക്കണം കയ്യടി. അത്രയ്ക്കഴകോടെയാണ് ആ പന്ത് അർജന്റീന വലയെ ചുംബിച്ചത്. അതിസമ്മർദ്ദത്തിൽ കളിക്കുന്നൊരു ടീമിനെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിടാൻ എന്തുകൊണ്ടും പര്യാപ്തമായൊരു പിഴവായിരുന്നു അത്. പ്രകടനം കൊണ്ട് അതുവരെ അർജന്റീനയ്ക്കു പിന്നിൽ മാത്രമായിരുന്ന ക്രൊയേഷ്യ, റെബിച്ചിന്റെ സുന്ദരൻ ഗോളോടെ മൽസരത്തിലേക്കു തിരിച്ചുവന്നു.അതുവരെ പൊരുതിനിന്ന അർജന്റീന താരങ്ങളാകട്ടെ, കബല്ലേരോയുടെ ആ പിഴവിൽ തളർന്നുവീഴുകയും ചെയ്തു. അർജന്റീനയുടെ ഈ തളർച്ച മുതലെടുത്താണ് ലൂക്കാ മോഡ്രിച്ചും ഇവാൻ റാക്കിട്ടിച്ചും വീണ്ടും ലക്ഷ്യം കണ്ടത്. അർജന്റീനയുടെ ലക്ഷ്യബോധം പിഴച്ചതും ആ ഗോളോടെതന്നെ. ദേശീയ ജഴ്സിയിൽ തുടർച്ചയായി നിറംമങ്ങുന്നുവെന്ന, സാക്ഷാൽ ലയണൽ മെസ്സിയുടെ മേലുള്ള ആരോപണത്തിന് മൂർച്ച കൂട്ടി ഒരു മൽസരം കൂടി അവസാനിക്കുമ്പോൾ, അതിന് വഴിയൊരുക്കിയ പിഴവിന്റെ ഉടമയാണ് കബല്ലേരോ.

What's Your Reaction?

like

dislike

love

funny

angry

sad

wow