ആ ഫൈനല്‍ വിസില്‍ അര്‍ജന്റീനയുടെ കണ്ണീരായി

നിഷ്നിയിലെ ആ ഫൈനല്‍ വിസില്‍ അര്‍ജന്റീനയുടെ കണ്ണീരായി. കണ്ണീരില്‍ പാതിമാഞ്ഞ ദൃശ്യങ്ങളില്‍ കണ്ണീര്‍ പൊഴിച്ച് മിശിഹായും ഇതിഹാസവും. ലോകകപ്പ് ചരിത്രത്തിലൊരിക്കലും ജൂണ്‍ 21ന് അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ലെന്ന ചരിത്രവും തിരുത്തപ്പെട്ടിരിക്കുന്നു.

Jun 23, 2018 - 01:30
 0
 ആ ഫൈനല്‍ വിസില്‍ അര്‍ജന്റീനയുടെ കണ്ണീരായി
നിഷ്നിയിലെ ആ ഫൈനല്‍ വിസില്‍ അര്‍ജന്റീനയുടെ കണ്ണീരായി. കണ്ണീരില്‍ പാതിമാഞ്ഞ ദൃശ്യങ്ങളില്‍ കണ്ണീര്‍ പൊഴിച്ച് മിശിഹായും ഇതിഹാസവും. ലോകകപ്പ് ചരിത്രത്തിലൊരിക്കലും ജൂണ്‍ 21ന് അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ലെന്ന ചരിത്രവും തിരുത്തപ്പെട്ടിരിക്കുന്നു. ഇനി ബാക്കി അവശേഷിക്കുന്ന പ്രീക്വാര്‍ട്ടര്‍ സ്വപ്നങ്ങളില്‍ ഐസ്‍ലന്‍ഡിന്റെ തോല്‍വിയും കണക്കുകൂട്ടിയുള്ള കാത്തിരിപ്പ്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ പഴയകാല കോട്ടകളിലൊന്നാണ് യൂറോപ്യൻ നവഫുട്ബോൾ മുന്നേറ്റത്തിൽ തകർന്നടിഞ്ഞിരിക്കുന്നത്. അർജന്റീന ആരാധകരെ അവിശ്വസനീയതയുടെ ചക്രവ്യൂഹത്തിലാക്കി ക്രൊയേഷ്യ വിജയാരവം മുഴക്കുമ്പോൾ, മുന്നണിപ്പോരാളികളായി ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാ‍ൻ റാകിടിച്ച് (91) എന്നിവർ. മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയത് അർജന്റീനയുടെ പ്രതിരോധപ്പിഴവ്. തുടർച്ചയായ രണ്ടാം ജയത്തോടെ ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു

പല്ലുകൊഴിഞ്ഞ പ്രതിരോധം, ഭാവനാശൂന്യമായ മധ്യനിര, മുനയൊടിഞ്ഞ ആക്രമണം... തുടക്കത്തിൽ ലഭിച്ച സുവർണാവസരം തുലയ്ക്കുക കൂടി ചെയ്തതോടെ അർജന്റീനയ്ക്കു കളി നഷ്ടമായി. മറുവശത്ത് അർജന്റീന താരങ്ങളുടെ കാലുകളിൽനിന്ന് പന്തു റാഞ്ചിയെടുത്ത് ഹൈപ്രസിങ് ഗെയിമിനു മുതിർന്ന ക്രൊയേഷ്യ ലക്ഷ്യമിട്ടത് അനായാസം നേടുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow