മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിശേഷിയായ 115.06 മീറ്ററിലേക്കെത്തി; 2018നുശേഷം ഇതാദ്യം, ഷട്ടറുകൾ കൂടുതൽ ഉയർത്തി
2018നുശേഷം ആദ്യമായി മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിശേഷിയായ 115.06 മീറ്ററിലേക്കെത്തി. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതിനെ തുടർന്നാണ് ജലനിരപ്പ് പരമാവധിയിലെത്തിയത്. ഇതോടെ ഡാമിന്റെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്‍റി മീറ്ററായാണ് ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നല്‍കി.
2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ഡാമിന്‍റെ പൂർണ സംഭരണ ശേഷിയായ 226 Mm3ലേക്ക് എത്തും. പരമാവധി ജലനിരപ്പിൽ എത്തിയതിനാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
What's Your Reaction?