Union Budget 2022 : ഡിജിറ്റൽ‌ കറൻസിയുമായി RBI; ഇ-പാസ്പോർട്ട് ഈ വർഷം മുതൽ

2022-23 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Feb 1, 2022 - 15:25
 0
Union Budget 2022 : ഡിജിറ്റൽ‌ കറൻസിയുമായി RBI; ഇ-പാസ്പോർട്ട് ഈ വർഷം മുതൽ

Union Budget 2022 LIVE Updates: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പി എം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി. രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി.

നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്... സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും... നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു 'ബാറ്ററി സ്വാപ്പിംഗ് പോളിസി' കൊണ്ടുവരും:

കേന്ദ്രബജറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട്‌
  • പിഎം ആവാസ് യോജനയ്ക്ക് 48,000 കോടി
  • പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍
  • 25000 കിലോമീറ്റര്‍ ദേശീയപാത കൂടി നിര്‍മിക്കും
  • 62 ലക്ഷം പേര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രത്യേക പദ്ധതി
  • 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് സംവിധാനം
  • ഇ-പാസ്‌പോര്‍ട്ട് ഈ വര്‍ഷം മുതല്‍

 

SEZ (പ്രത്യേക സാമ്പത്തിക മേഖലകൾ) നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തും...സംരംഭങ്ങളുടെയും കേന്ദ്രങ്ങളുടെയും വികസനത്തിന്... ഇത് നിലവിലുള്ള വ്യാവസായിക എൻക്ലേവുകളെ ഉൾക്കൊള്ളുകയും കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും

പി എം ഗതിശക്തിക്ക് കീഴിൽ 100 കാർഗോ സ്റ്റേഷനുകൾ

പുതുതായി 400 വന്ദേഭാരത് ട്രെയിനുകൾ

ഡിജിറ്റൽ കറൻസി #
ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ 2022-23 മുതൽ ആർ‌ബി‌ഐ പുറപ്പെടുവിക്കും. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകും

2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു

കോർബാങ്കിങ് സംവിധാനത്തിൽ എല്ലാ പോസ്റ്റോഫീസുകളെയും ഉൾപ്പെടുത്തും

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ സഹായിക്കുന്നതിനും അവരെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തുല്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ൽ നിന്ന് 14% ആയി ഉയർത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow