അച്ഛനുമായി ഒരു ബന്ധവുമില്ലെന്ന് മകൾ; എങ്കിൽ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കും അവകാശമില്ലെന്ന് സുപ്രീം കോടതി

അച്ഛനുമായുള്ള ബന്ധം തുടരാൻ ആഗ്രഹമില്ലാത്ത മകൾക്ക് (Daghter) അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ ആവശ്യപ്പെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി (Supreme Court).

Mar 19, 2022 - 07:27
 0

അച്ഛനുമായുള്ള ബന്ധം തുടരാൻ ആഗ്രഹമില്ലാത്ത മകൾക്ക് (Daghter) അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ ആവശ്യപ്പെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി (Supreme Court). ഹരിയാന (Haryana) റോത്തക്കിലെ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് മകൾക്ക് അച്ഛൻ (Father) ചെലവിന് നൽകേണ്ടതില്ലെന്ന് കോടതി വിധിച്ചത്. ദമ്പതികളുടെ ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം ശിഥിലമായെന്ന് പ്രസ്താവിച്ചുള്ള ഉത്തരവിലാണ് ഇവരുടെ മകൾക്ക് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ അവകാശപ്പെടാൻ കഴിയില്ലെന്ന കോടതി വിധി. സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.


1998 ലായിരുന്നു ദമ്പതികളുടെ വിവാഹം. 20 വയസാണ് മകളുടെ പ്രായം. അച്ഛനുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മകൾ കോടതിയിൽ വ്യക്തമാക്കി. എന്നാൽ മകളെ സഹായിക്കാൻ എന്ന നിർദേശത്തോടെ കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു. കേസിന്റെ വിചാരണ വേളയിൽ തന്നെ പെൺകുട്ടിയുടെ ഈ നിലപാടിനെ തുടർന്ന് വിദ്യാഭ്യാസ ചെലവ് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി സൂചിപ്പിച്ചിരുന്നു. തന്നെ കാണാനോ ഫോണിൽ സംസാരിക്കാനോ മകൾ തയാറാകുന്നില്ലെന്ന് അച്ഛൻ കോടതിയെ അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസകാര്യത്തിൽ അച്ഛൻ സഹായിക്കണമെന്ന് മകൾ പ്രതീക്ഷിക്കുമ്പോൾ, മകളെന്ന നിലയിലുള്ള ഇടപെടലുകൾ തിരിച്ചും വേണമെന്നാണ് കോടതി പ്രതികരിച്ചത്.


ബന്ധം വേർപിരിയാൻ അനുവദിച്ചുള്ള കുടുംബക്കോടതി ഉത്തരവ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി റദ്ദാക്കിയതോടെ ഭർത്താവാണ് സുപ്രീം കോടതിയെ സമീപിച്ചത്. മധ്യസ്ഥ ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. പിന്നീട്, ഇരു കക്ഷികളുടെയും അഭിഭാഷകർ ചില വ്യവസ്ഥകളോടെ ഒത്തുതീർപ്പിലെത്തി. ഭാര്യയ്ക്ക് ചെലവിന് നൽകുന്നതിന് പുറമേ, ഡെന്റൽ കോളജിൽ പ്രവേശനം കിട്ടിയ മകളുടെ പഠനബാധ്യതയും വ്യവസ്ഥകളിൽ ഉൾപ്പെട്ടിരുന്നു. ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.

English Summary: Supreme Court on Wednesday ruled that a 'daughter is not entitled to any amount' from her father for her education or marriage if she 'does not want to maintain any relationship' with him. The Bench of Justices Sanjay Kishan Kaul and MM Sundresh observed that in the particular case, the daughter was 20 years old and free to choose her path, but because did not want to maintain any relationship with the father, could not demand money from him for education.

What's Your Reaction?

like

dislike

love

funny

angry

sad

wow