കുട്ടികൾക്ക് ഉച്ചഭക്ഷണം ഉപ്പും ചോറും; കോടികൾ മുടക്കി വീണ നിർമിച്ച് യുപി സർക്കാർ, വിമർശിച്ച് പ്രകാശ് രാജ്

ഉത്തർ പ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രമാണണ് നൽകുന്നതെന്ന് കാണിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തു

Sep 30, 2022 - 12:11
Sep 30, 2022 - 12:20
 0
കുട്ടികൾക്ക് ഉച്ചഭക്ഷണം ഉപ്പും ചോറും; കോടികൾ മുടക്കി വീണ നിർമിച്ച് യുപി സർക്കാർ, വിമർശിച്ച് പ്രകാശ് രാജ്
ഉത്തർ പ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ സിനിമാതാരം പ്രകാശ് രാജ്. അയോധ്യയിലെ ലത മങ്കേഷ്‌കർ ചൗക്കിൽ കോടികൾ മുടക്കി വലിയ വീണ നിർമിക്കുന്നതിനെതിരെയാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. നേരത്തെ ഉത്തർ പ്രദേശിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി ചോറും ഉപ്പും മാത്രമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് വൈറലാകുകയും ചെയ്തിരുന്നു. ഈ സംഭവവുമായി വീണ നിർമാണത്തെ ബന്ധിപ്പിച്ചാണ് പ്രകാശ് രാജ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഗായിക ലത മങ്കേഷ്‌ക്കറുടെ 93 ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 40 അടി നീളമുള്ള ഭീമൻ വീണ നിർമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 'ലത മങ്കേഷ്‌കർ ചൗക്' ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉദ്‌ഘാടനം ചെയ്തത്. 40 അടി നീളവും 12 മീറ്റർ ഉയരവും 14 ടൺ ഭാരവുമുള്ള വീണയാണ് സമർപ്പിച്ചത്. 7.9 കോടി രൂപ ചെലവിലാണ് ഇത് നിർമിച്ചത്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കർ ചൗക് നിർമിച്ചിരിക്കുന്നത്. ലതാ മങ്കേഷ്‌ക്കറുടെ ജീവിതത്തെ വരച്ചുകാട്ടുന്ന ശില്പമാണ് നദിയുടെ കരയിൽ തീർത്തിരിക്കുന്നത്. ലത മങ്കേഷ്‌കറുടെ 92 വർഷത്തെ ജീവിതെതെ സൂചിപ്പിക്കുന്ന 92 താമരപ്പൂക്കളും ഏഴ് സാംപ്തസ്വരങ്ങളെ സൂചിപ്പിക്കുന്ന ഏഴ് തൂണുകളും നിർമിച്ചിട്ടുണ്ട്.
സമീപത്തെ സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും നൽകുമ്പോഴാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഈ പദ്ധതിയെ പരസ്യമായി വിമർശിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്. കുട്ടികൾക്ക് ചോറും ഉപ്പും മാത്രം നൽകുമ്പോൾ ഈ ഭീമൻ വീണ രാഷ്ട്രീയമായി വായിക്കപ്പെടുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. രണ്ടര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വീഡിയോയിൽ മിഡ്- ഡേ മീൽ എന്ന് എഴുതി വെച്ചിരിക്കുന്നതും കാണാം. പാൽ, മുട്ട, പച്ചക്കറികൾ എന്നിവ കുട്ടികൾക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിയാണ് വിദ്യാർത്ഥികൾക്ക് ചോറും ഉപ്പും നൽകുന്നതെന്നാണ് ഉയരുന്ന വിമർശനം. രക്ഷിതാക്കൾ തന്നെയാണ് പ്രൈമറി സ്‌കൂളിൽ നിന്നുള്ള വീഡിയോ പകർത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow