LPG price | പാചകവാതക സിലിണ്ടറിന് ഇന്ന് മുതൽ വിലക്കുറവ്; പ്രധാന നഗരങ്ങളിലെ നിരക്കുകൾ
ഓഗസ്റ്റ് 1 തിങ്കളാഴ്ച മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില (commercial LPG cylinder price) 36 രൂപ കുറച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ വില വിജ്ഞാപനത്തിലൂടെ അറിയിച്ചു.
ഓഗസ്റ്റ് 1 തിങ്കളാഴ്ച മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില (commercial LPG cylinder price) 36 രൂപ കുറച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ വില വിജ്ഞാപനത്തിലൂടെ അറിയിച്ചു. ഇന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,976 രൂപയും, കൊൽക്കത്തയിൽ 2,095.50 രൂപയും മുംബൈയിൽ 1,936.50 രൂപയും ചെന്നൈയിൽ 2,141 രൂപയുമാണ് വില. എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ, 14.2 കിലോഗ്രാം ഗാർഹിക പാചക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ഇന്ത്യൻ ഓയിൽ ഇന്ന് പുറത്തിറക്കിയ പുതിയ നിരക്ക് വിജ്ഞാപന പ്രകാരം ഓഗസ്റ്റ് ഒന്നിന്, എൽപിജി സിലിണ്ടറിന്റെ വില 36 രൂപ കുറച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ജൂലൈ ആറിന് 19 കിലോ സിലിണ്ടറിന് 8.50 രൂപ കുറച്ചിരുന്നു. വാറ്റ് പോലുള്ള പ്രാദേശിക നികുതികളുടെ ആവിർഭാവത്തെ ആശ്രയിച്ച് നിരക്കുകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉയർന്ന നികുതിയുള്ള സംസ്ഥാനങ്ങളിൽ വില കൂടുതലാണ്.
ജൂലൈയിൽ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 198 രൂപ കുറച്ചിരുന്നു. അതിനും മുൻപ് ജൂൺ 1 മുതലാണ് വില 135 രൂപ കുറച്ചത്. എന്നിരുന്നാലും 14.2 കിലോഗ്രാം ഗാർഹിക പാചക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടർന്നു. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ ഉപഭോക്താക്കൾ ജൂലൈയിൽ വർധനവ് നേരിട്ടിരുന്നു. ഗാർഹിക പാചക സിലിണ്ടറുകളുടെ വില ജൂലൈ 6 ന് വർദ്ധിപ്പിച്ചിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ കണക്കനുസരിച്ച്, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില 50 രൂപയായി ഉയർന്നു. ഏറ്റവും പുതിയ വർദ്ധനവിന് ശേഷം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 1,053 രൂപയായി. ഡൽഹിയിൽ സിലിണ്ടറിന് 1,003 രൂപയിൽ നിന്ന് 50 രൂപ വർധിച്ചു. നേരത്തെ, മെയ് മാസത്തിൽ ഗാർഹിക സിലിണ്ടറുകളുടെ വില ആദ്യമായി മെയ് 7 ന് ലിറ്ററിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു. മെയ് 19 ന് ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില ഉയർന്നിരുന്നു.
മെയ് 21 മുതൽ ഇന്ത്യയിൽ ഇന്ധന വിലയിൽ മാറ്റമില്ല. ഓഗസ്റ്റ് ഒന്നിന് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നത് ജനങ്ങൾക്ക് ആശ്വാസമായി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ഉപഭോക്താക്കൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും നൽകണം. കൊൽക്കത്തയിൽ ഉപഭോക്താക്കൾ ലിറ്ററിന് 106.03 രൂപ നൽകുമ്പോൾ ഡീസലിന് 92.7 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയുമാണ്.
Summary: With effect from August 1, price of commercial cooking gas cylinders was slashed by Rs 36. However, there is little good news for domestic customers who have not been treated with any waiver in recent times
What's Your Reaction?