റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു; ഇനി 10 രൂപ മതി

കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയത്.

Nov 26, 2021 - 19:55
 0

റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രബല്യത്തിലായതായി അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് റെയില്‍വെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയത്.

അതേസമയം, ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരണമെന്ന് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow