തിരുവനന്തപുരത്ത് പൊതുപരിപാടികൾക്ക് വിലക്ക്; കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി
വിവാഹം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം ആളുകളെ പങ്കെടുക്കാവു. മാളുകളില്‍ 25 സ്ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാവു എന്നും നിര്‍ദേശമുണ്ട്
കോവിഡ് (Covid 19) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം (Thiruvananthapuram) ജില്ലയില്‍ കൂടുതൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ജില്ലയിൽ പൊതുപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ നിശ്ചയിച്ച പരിപാടികൾ ആണെങ്കിലും മാറ്റി വയ്ക്കണമെന്ന് കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സംസ്കാരിക പരിപാടികള്‍ ഉള്‍പ്പടെ കൂട്ടം കൂടലുകള്‍ ജില്ലയില്‍ നിരോധിച്ചു. മൂന്ന് ദിവസത്തെ ടിപിആർ 30 ന് മുകളിലായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാഹം, മരണം എന്നിവയ്ക്ക് 50 പേരില്‍ താഴെ മാത്രം ആളുകളെ പങ്കെടുക്കാവു. മാളുകളില്‍ 25 സ്ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന കണക്കില്‍ മാത്രമേ പ്രവേശനം അനുവദിക്കാവു എന്നും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും ഓണ്‍ലൈനാക്കാനും കളക്ടര്‍ അറിയിച്ചു.
കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അർദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. ജില്ലയില്‍ ഇന്നലെ 3556 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
What's Your Reaction?