വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

വിദ്യാര്‍തത്ഥികളുടെ യാത്രാ(Student Concession) നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി. മറ്റ് യാത്രക്കാരുടെ മിനിമം യാത്രാ നിരക്ക് 12 രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കാനാണ് ബസുടമകളുടെ തീരുമാനം.

Dec 8, 2021 - 19:33
 0

വിദ്യാര്‍തത്ഥികളുടെ യാത്രാ(Student Concession) നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി. മറ്റ് യാത്രക്കാരുടെ മിനിമം യാത്രാ നിരക്ക് 12 രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കാനാണ് ബസുടമകളുടെ തീരുമാനം.

സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിഷയത്തില്‍ ഇടപെട്ടതും ബസുടമകളുമായി ചര്‍ച്ച നടത്തിയതും. രണ്ടാഴ്ച്ചയ്ക്കകം ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിയ്ക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ബസ് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനുമായും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചത്. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ലെന്നും ബസുടമകളുടെ സംയുക്ത സമര സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു.

ഡീസല്‍ ലിറ്ററിന് 62 രൂപയായിരുന്നപ്പോഴാണ് മിനിമം ചാര്‍ജ്ജ് 8 രൂപയാക്കി നിശ്ചയിച്ചത്. ഇപ്പോള്‍ ഡീസലിന് 92 രൂപയാണ്. 30 രൂപ വര്‍ദ്ധിച്ചു. അതിനാലാണ് വേഗത്തില്‍ നിരക്ക് വര്‍ദ്ധനവ് വേണമെന്ന് ആവശ്യപ്പെടുന്നത്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നതായും സമര സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കോവിഡിനെത്തുടര്‍ന്ന് സ്‌കൂളുകളിലേയ്ക്ക് കുട്ടികളെ കൊണ്ട് പോകുന്നതിന് വളരെ ഉയര്‍ന്ന നിരക്കാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നത്. വളരെ ഉയര്‍ന്ന തുക ചെലവാകുമെന്ന് സര്‍ക്കാരിന് അറിയാം. എന്നിട്ടും നിരക്ക് വര്‍ദ്ധിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

35000ലധികം സ്വകാര്യ ബസുകള്‍ കേരളത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ ഇപ്പോഴത് 12500 ആയി കുറഞ്ഞു. കോവിഡിന്റെ സാഹചര്യത്തില്‍ ബസുകളില്‍ കയറുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധനവില്ലാതെ മുന്നോട്ട് പോകാനാവില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow