എങ്ങനെ തിരിച്ചറിയാം? പ്രമേഹ പൂർവാവസ്ഥ
രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നതായിരിക്കും. എന്നാൽ ടൈപ്പ് 2 പ്രമേഹത്തിലെത്താൻ മാത്രം ഉയർന്നതല്ലായിരിക്കും. ഈ അവസ്ഥയാണ് പ്രീഡയബറ്റിസ്.
രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നതായിരിക്കും. എന്നാൽ ടൈപ്പ് 2 പ്രമേഹത്തിലെത്താൻ മാത്രം ഉയർന്നതല്ലായിരിക്കും. ഈ അവസ്ഥയാണ് പ്രീഡയബറ്റിസ്. കാലക്രമേണ ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹത്തിലെത്തിച്ചേരും.
സാധാരണയായി പ്രീഡയബറ്റിക് അവസ്ഥയിൽ കാര്യമായ പ്രമേഹലക്ഷണമൊന്നും കാണില്ല. കാരണം രക്തപരിശോധന കൊണ്ടുമാത്രം കണ്ടെത്തുന്ന ഒരവസ്ഥയാണ് പ്രീഡയബറ്റിസ്.
ആഹാരം കഴിഞ്ഞുള്ള പഞ്ചസാരനില 140–199 കാണുമ്പോഴാണ് പ്രീഡയബറ്റിസ് സ്ഥിരീകരിക്കുന്നത്. കൂടാതെ പ്രമേഹരോഗലക്ഷണങ്ങളും. ഏതെങ്കിലും ഒരു ഷുഗർ വാല്യു 200–ൽ കൂടുതലുമാണെങ്കില്‍ അത് പ്രമേഹമാണ്.
പ്രമേഹം പ്രാരംഭഘട്ടത്തിലാണെന്ന സംശയം തോന്നിയാൽ ആദ്യഘട്ടം ജീവിതശൈലീ മാറ്റമാണ്. ഭാരം കൂടുതലാണെങ്കിൽ കുറയ്ക്കുക, മധുരപലഹാരങ്ങൾ, വറുത്തവ, എണ്ണയിൽ വറുത്തെടുത്ത ഭക്ഷണപദാർഥങ്ങൾ ഇവ കഴിയുന്നതും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ജീവിതശൈലി കരുതലോടെ ക്രമീകരിക്കുക.
What's Your Reaction?