പ്രഷർ കുക്കറിൽ എംഡിഎംഎ നിർമാണം; നൈജീരിയൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ
ലഹരി വസ്തു (MDMA)നിർമാണത്തിനിടയിൽ നൈജീരിയൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ. കഴിഞ്ഞ ദിവസമാണ് തരബനഹള്ളി എന്ന സ്ഥലത്തുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.
ലഹരി വസ്തു (MDMA)നിർമാണത്തിനിടയിൽ നൈജീരിയൻ സ്വദേശി ബെംഗളുരുവിൽ പിടിയിൽ. കഴിഞ്ഞ ദിവസമാണ് തരബനഹള്ളി എന്ന സ്ഥലത്തുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്.
നൈജീരിയൻ സ്വദേശി റിച്ചാർഡ് എംബുഡു സിറിൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 50 ലക്ഷം രൂപയുടെ വസ്തുക്കളും പൊലീസ് പിടികൂടിയിട്ടുണ്ട്. 2019 ലാണ് സിറിളും സഹോദരനും ബിസിനസ്സ് വിസയിൽ ഇന്ത്യയിൽ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് മാസം മുമ്പാണ് തരബനഹള്ളിയിലുള്ള വീട്ടിൽ ഇയാൾ താമസം തുടങ്ങിയത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 930 ഗ്രാം മീഥൈൽസൽഫോണിൽമെഥെയ്ൻ, 580 ഗ്രാം സോഡിയം ഹൈഡ്രോക്സൈഡ് ക്രിസ്റ്റൽ, അഞ്ച് ലിറ്റർ ആസിഡ്, 10 ലിറ്ററിന്റെ പ്രഷർ കുക്കർ, ഒരു പൈപ്പ്, ഡിജിറ്റൽ തൂക്ക യന്ത്രം, രണ്ട് മൊബൈൽ ഫോൺ, ഒരു സ്കൂട്ടർ എന്നിവ പൊലീസ് പിടികൂടി.
ലഹരി നിർമാണത്തിൽ സിറിളിന്റെ സഹോദരനാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇന്റർനെറ്റിലൂടെയാണ് ഇയാൾ എംഎഡിഎംഎ ക്രിസ്റ്റൽസ് നിർമിക്കുന്നത് പഠിച്ചത്. പ്രഷർ കുക്കർ ഉപയോഗിച്ചാണ് ലഹരിപദാർത്ഥം നിർമിച്ചതെന്നാണ് കണ്ടെത്തൽ.
What's Your Reaction?