സര്‍ക്കാര്‍ ഇടപെടല്‍; ഹോര്‍ട്ടികോര്‍പ് വില്‍പനകേന്ദ്രങ്ങളില്‍ പച്ചക്കറി വില കുറഞ്ഞു

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിക്കാന്‍ സ്വീകരിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പ്പനകേന്ദ്രങ്ങളില്‍ പച്ചക്കറി വിലയില്‍ കുറവ് രേഖപ്പെടുത്തി

Nov 26, 2021 - 19:52
 0

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിക്കാന്‍ സ്വീകരിച്ചതോടെ ഹോര്‍ട്ടികോര്‍പ് വില്‍പ്പനകേന്ദ്രങ്ങളില്‍ പച്ചക്കറി വിലയില്‍ കുറവ് രേഖപ്പെടുത്തി

ഒരു കിലോ തക്കാളിക്ക്  കോഴിക്കോട് 50 രൂപയും തിരുവനന്തപുരത്ത് 68 രൂപയുമാണ് ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളിലെ ഇന്നത്തെ വില.മൈസൂരുവില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ് കഴിഞ്ഞദിവസം കൂടുതല്‍ തക്കാളി എത്തിച്ചത്

കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളിയുടെ വില കുതിച്ച് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നേരിട്ട് പച്ചക്കറികള്‍ ഇറക്കുമതി ചെയ്യ്തത്.

വിപണി വില പരിശോധിക്കുമ്പോള്‍ മറ്റ് പച്ചകറികള്‍ക്കും ഹോര്‍ട്ടികോര്‍പ് കേന്ദ്രങ്ങളില്‍ വില കുറവാണ്. കര്‍ഷകരില്‍ നിന്ന് നേരിട്ട് പരമാവധി പച്ചക്കറികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഹോര്‍ട്ടികോര്‍പ് ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow