നിലമ്പൂര്‍ മണ്ണിടിച്ചില്‍: ഒരു കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂതാനം മുട്ടപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇവിടെ 30 വീടുകൾ മണ്ണിനടിയിലാണ്. പ്രദേശത്തേക്കുള്ള രണ്ടു പാലങ്ങളും ഒലിച്ചുപോയതിനാൽ 80 പേർ കുടുങ്ങിക്കിടക്കുന്നതായി

Aug 9, 2019 - 18:41
 0
നിലമ്പൂര്‍ മണ്ണിടിച്ചില്‍: ഒരു കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂതാനം മുട്ടപ്പൻകുന്നിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇവിടെ 30 വീടുകൾ മണ്ണിനടിയിലാണ്. പ്രദേശത്തേക്കുള്ള രണ്ടു പാലങ്ങളും ഒലിച്ചുപോയതിനാൽ 80 പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. രക്ഷാപ്രവർത്തനം തുടരുന്നു. ഭൂതാനത്തും കവളപ്പാറയിലും വഴിക്കടവ് ആനമറിയിലും ഉരുള്‍ പൊട്ടി. കവളപ്പാറയില്‍ രണ്ടു കുട്ടികള്‍ മരിച്ചു. അന്‍പതോളം പേര്‍ കുടുങ്ങിയതായി സംശയം. മലപ്പുറം കോട്ടക്കുന്നിൽ മണ്ണിടിച്ചിലിൽ ഒരാളെ കാണാതായി. വഴിക്കടവ് ആനമറി ചെക്പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ സഹോദരിമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരച്ചില്‍ തുടരുന്നു

കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ ഓർമിപ്പിക്കുന്ന ദുരിതക്കയത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ. ഭാരതപ്പുഴയിലെ ജലനിരപ്പ് 2018 ഓഗസ്റ്റിലെ ജലനിരപ്പിന് സമാനമായി. ഇതോടെ, മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രളയദുരിതത്തിലാണ്. വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ വെള്ളം കുതിച്ചുയരുകയാണ്. തിരൂർ, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി ഭാഗങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി നഗരങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. മലപ്പുറം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചാലിയാർ പുഴയിലെ ഏറ്റവും ഉയരമുള്ള പാലമായ എടവണ്ണ സീതിഹാജി പാലവും കവിഞ്ഞൊഴുകുകയാണ്. തിരൂർ – കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു.

രാവിലെ ജലനിരപ്പ് കുറയുന്നതിന്റെ സൂചനകൾ കാണിച്ച ചാലിയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഇതോടെ നിലമ്പൂരിൽ സ്ഥിതി കൂടുതൽ വഷളായി. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറാത്ത പ്രദേശങ്ങളിൽപ്പോലും വീടുകൾ പൂർണമായി മുങ്ങി. മലപ്പുറം നഗരത്തിൽ കോട്ടക്കുന്ന് ടൂറിസം പാർക്കിനു താഴെ ഭാഗത്ത് ഉരുൾപൊട്ടി. 2 വീടുകൾക്കു മുകളിേലക്കു മണ്ണിടിഞ്ഞുവീണു. ഒരു വീട്ടിൽ 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവിടെ തിരച്ചിൽ തുടരുന്നു

എടവണ്ണ കുണ്ടുതോട് ചളിപ്പാടത്ത് വീട് തകർന്ന് നാലു പേർ മരിച്ചു. പഴയ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന്, നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലേക്ക് മാറിയവരാണ് അപകടത്തിൽപെട്ടത്. ചളിപ്പാടം കുട്ടശേരി മുഹമ്മദിന്റെ മകൻ യൂനുസ് ബാബു (38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മഹമ്മദ് ഷാനിൽ (7) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു മക്കളായ ഷാമിൽ (15), ഷഹീം (13) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

∙ വീട്ടിൽ വെള്ളം കയറി രണ്ടരവയസ്സുള്ള പെൺകുട്ടിയും അരീക്കോട് പുത്തലത്ത് പെട്രോൾ പമ്പിൽ വെള്ളം കയറി ജീവനക്കാരനും മരിച്ചു. 82 ക്യാംപുകളിലായി ആകെ 12000 പേർ. ആകെ മരണം 9.

∙ കോഴിക്കോട് – മലപ്പുറം – പാലക്കാട് പാതയിൽ കാവുങ്ങൽ, കൂട്ടിലങ്ങാടി, കീരംകുണ്ട്, ഓരാടംപാലം എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതതടസ്സം. ഓരാടംപാലത്ത് കുടുങ്ങിയ കെഎസ്ആർടിസി ബസിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.

∙ കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. രാവിലെ ദൂരക്കാഴ്ചാപ്രശ്നമുള്ളത് ചെറിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

∙ ചാലിയാറിന്റെ താഴ്ഭാഗത്ത്, എടവണ്ണപ്പാറ – വാഴക്കാട് – ചീക്കോട് മേഖലയിൽ നൂറുകണക്കിനുപേരെ പ്രളയം ബാധിച്ചു. ചെറിയ ആശുപത്രികൾ ഒഴിപ്പിക്കുന്നു.

∙ മങ്കട ചേരിയംമലയിൽ ആദിവാസി കോളനിക്കു സമീപവും പെരിന്തൽമണ്ണ പൊന്നിയാകുർശി വടക്കൻമലയിലും മാട്ടര ബിടാവ് മലയിലും ഉരുൾപൊട്ടൽ. കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് വീണ്ടുമുയരും. മലപ്പുറം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യത. പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോട്ടയ്ക്കൽ പുത്തൂർചന്തയിൽ ഒട്ടേറെ കന്നുകാലികൾ വെള്ളത്തിൽ.

∙ ആനമറി ചെക്പോസ്റ്റിനു സമീപം ഉരുൾപൊട്ടി, വനംവകുപ്പ് ഉദ്യോഗസ്ഥർ കുടുങ്ങിയതായി പറയുന്നു.പരപ്പനങ്ങാടി തീരത്ത് രൂക്ഷമായ കടലാക്രമണം. സദ്ദാം ബീച്ചിൽ ഉരു കരക്കടിഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ് ഹോസ്റ്റലിനു സമീപം മണ്ണിടിച്ചിൽ. 80 വിദ്യാർഥികളെ മാറ്റി. മൊബൈൽ ടവർ അപകടാവസ്ഥയിൽ

കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ ഓർമിപ്പിക്കുന്ന ദുരിതക്കയത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ. ഭാരതപ്പുഴയിലെ ജലനിരപ്പ് 2018 ഓഗസ്റ്റിലെ ജലനിരപ്പിന് സമാനമായി. ഇതോടെ, മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രളയദുരിതത്തിലാണ്. വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ വെള്ളം കുതിച്ചുയരുകയാണ്. തിരൂർ, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി ഭാഗങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി നഗരങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. മലപ്പുറം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചാലിയാർ പുഴയിലെ ഏറ്റവും ഉയരമുള്ള പാലമായ എടവണ്ണ സീതിഹാജി പാലവും കവിഞ്ഞൊഴുകുകയാണ്. തിരൂർ – കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു. അതിനിടെ, വെള്ളപ്പൊക്കം രൂക്ഷമായ നിലമ്പൂർ വനമേഖലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വനമേഖലയോടു ചേർന്ന് ഭൂതാനത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തേക്കുള്ള രണ്ടു പാലങ്ങളും ഒലിച്ചുപോയതിനാൽ 80 പേർ കുടുങ്ങിക്കിടക്കുകയാണ്. 20 വീടുകൾ മണ്ണിനടയിലായെന്നും റിപ്പോർട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ ഓർമിപ്പിക്കുന്ന ദുരിതക്കയത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ. ഭാരതപ്പുഴയിലെ ജലനിരപ്പ് 2018 ഓഗസ്റ്റിലെ ജലനിരപ്പിന് സമാനമായി. ഇതോടെ, മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രളയദുരിതത്തിലാണ്. വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ വെള്ളം കുതിച്ചുയരുകയാണ്. തിരൂർ, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി ഭാഗങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി നഗരങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. മലപ്പുറം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചാലിയാർ പുഴയിലെ ഏറ്റവും ഉയരമുള്ള പാലമായ എടവണ്ണ സീതിഹാജി പാലവും കവിഞ്ഞൊഴുകുകയാണ്. തിരൂർ – കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു. അതിനിടെ, വെള്ളപ്പൊക്കം രൂക്ഷമായ നിലമ്പൂർ വനമേഖലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വനമേഖലയോടു ചേർന്ന് ഭൂതാനത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തേക്കുള്ള രണ്ടു പാലങ്ങളും ഒലിച്ചുപോയതിനാൽ 80 പേർ കുടുങ്ങിക്കിടക്കുകയാണ്. 20 വീടുകൾ മണ്ണിനടയിലായെന്നും റിപ്പോർട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തെ ഓർമിപ്പിക്കുന്ന ദുരിതക്കയത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ. ഭാരതപ്പുഴയിലെ ജലനിരപ്പ് 2018 ഓഗസ്റ്റിലെ ജലനിരപ്പിന് സമാനമായി. ഇതോടെ, മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രളയദുരിതത്തിലാണ്. വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ വെള്ളം കുതിച്ചുയരുകയാണ്. തിരൂർ, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി ഭാഗങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, പരപ്പനങ്ങാടി നഗരങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു. മലപ്പുറം നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ചാലിയാർ പുഴയിലെ ഏറ്റവും ഉയരമുള്ള പാലമായ എടവണ്ണ സീതിഹാജി പാലവും കവിഞ്ഞൊഴുകുകയാണ്. തിരൂർ – കുറ്റിപ്പുറം റോഡിൽ ഗതാഗതം നിലച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow