താറുമാറായി ട്രെയിൻ ഗതാഗതം; ട്രാക്കുകൾ റദ്ദു ചെയ്തു, പാസഞ്ചറുകൾ റദ്ദാക്കി
ചാലിയാറിൽ അപകടകരമാകും വിധം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലായിക്കും ഫറോക്കിനുമിടയിൽ ട്രാക്ക് സസ്പെൻഡ് ചെയ്തു. ഷൊർണൂർ–കുറ്റിപ്പുറം പാതയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് അവിടേയും
കനത്തമഴയിലുണ്ടായ വിവിധ തടസ്സങ്ങളിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ആലപ്പുഴ പാതയിൽ പലയിടത്തും മരങ്ങൾ വീണതോടെ ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ നിർത്തി വച്ചു. ഇതോടെ ദീർഘ ദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. ഉച്ചയ്ക്കു 12.45 മുതൽ കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവെച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
ചാലിയാറിൽ അപകടകരമാകും വിധം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലായിക്കും ഫറോക്കിനുമിടയിൽ ട്രാക്ക് സസ്പെൻഡ് ചെയ്തു. ഷൊർണൂർ–കുറ്റിപ്പുറം പാതയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് അവിടേയും ട്രാക്ക് സസ്പെൻറ് ചെയ്തതായി റയിൽവേ അധികൃതർ അറിയിച്ചു. പാലക്കാട്-ഷൊര്‍ണ്ണൂര്‍ പാതയിൽ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ഒറ്റപ്പാലത്തിനും പറളിക്കും ഇടയില്‍ ട്രാക്കില്‍ വെള്ളം കയറി.
പാലക്കാട്-ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍-കുറ്റിപ്പുറം, ഫറൂഖ്-കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വെ അറിയിച്ചു. കാരക്കാട് സ്റ്റേഷന്‍ പരിധിയില്‍ മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്തു. മംഗളൂരുവില്‍ നിന്നും വ്യാഴാഴ്ച പുറപ്പെട്ട മംഗളൂരു- ചെന്നൈ മെയില്‍ ഷൊര്‍ണ്ണൂര്‍ സര്‍വ്വീസ് അവസാനിപ്പിക്കും. 16516 - കര്‍വാര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ്സിന്‍റെ ശനിയാഴ്ചത്തെ സർവീസ് റദ്ദാക്കി. 16515 യശ്വന്ത്പുര്‍-കര്‍വാര്‍ എക്സ്പ്രസ്സ് വെള്ളിയാഴ്ചത്തെ യാത്ര റദ്ദാക്കി. 16575 യശ്വന്ത്പുര്‍-മംഗളൂരു എക്സ്പ്രസ്സിന്‍റെ ഓഗസ്റ്റ് 11-ലെ സർവീസ് റദ്ദാക്കി. 16518/16524 കണ്ണൂര്‍/കര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ്സ് ഓഗസ്റ്റ് 9,10 തീയതികളിലെ സർവീസ് റദ്ദാക്കി. മരം വീണ് വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചതോടെ എറണാകുളം - ആലപ്പുഴ സെക്‌ഷനിൽ രാവിലെ തന്നെ ട്രെയിൻ ഗതാഗതം താറുമാറായി. മരം മുറിച്ചു മാറ്റിയെങ്കിലും വൈദ്യുത ലൈനിന്റെ തകരാർ പരിഹരിക്കുന്ന ജോലി പൂർത്തിയാക്കാനായില്ല. സ്ഥിതിഗതികൾ പരിശോധിച്ചശേഷം ശനിയാഴ്ച രാവിലെയോടെ മാത്രമേ ആലപ്പുഴ വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് റെയിൽവേ അറിയിച്ചു.
ബാംഗ്ലൂർ - കൊച്ചുവേളി (16315), ജനശതാബ്ദി എക്സ്പ്രസ് എന്നിവ കോട്ടയം വഴിയാക്കി. 16127 ഗുരുവായൂർ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 13351 ധൻബാദ് എക്സ്പ്രസ്, 12432 രാജധാനി എക്സപ്രസ് എന്നിവ വൈകിയാണ് സർവീസ് നടത്തുന്നത്.
വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)
2)ആലപ്പുഴ-എറണാകുളം പാസഞ്ചർ
3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)
4)56381 എറണാകുളം-കായംകുളം പാസഞ്ചർ
5)56382 കായംകുളം-എറണാകുളം പാസഞ്ചർ
6)56387 എറണാകുളം-കായംകുളം പാസഞ്ചർ
7)56388 കായംകുളം-എറണാകുളം പാസഞ്ചർ
8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)
9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)
10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)
11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)
12)56380 കായംകുളം- എറണാകുളം പാസഞ്ചർ
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വീണും മറ്റും കഴിഞ്ഞദിവസവും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തിരുന്നു.
What's Your Reaction?