ഭാരപരിശോധനയിൽ പരാജയപെട്ടു: വിനേഷ് ഫോഗട്ടിന് അയോഗ്യത
ഇന്ത്യൻ കായികപ്രേമികൾക്ക് ഹൃദയഭേദകമായ വാർത്ത. ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കി. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്.
ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്. ഇതോടെ ഉറച്ച വെള്ളിമെഡൽ പോലും താരത്തിന് കിട്ടില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. സ്വർണവും വെങ്കലവും മാത്രം ആയിരിക്കും ഈ ഇനത്തിൽ ഉണ്ടാകുക. അയോഗ്യയ ആയ സ്ഥിതിക്ക് ഈ ഇനത്തിൽ അവസാന സ്ഥാനക്കാരി ആയിട്ടായിരിക്കും വിനേഷിന്റെ പേര് ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ.
വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവയ്ക്കുന്നത്. രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും, ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും സംഘം നടത്തുന്നില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു.
What's Your Reaction?