ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി അറസ്റ്റിൽ; മതവിദ്വേഷമുണ്ടാക്കുന്ന ട്വീറ്റിന്റെ പേരിലെന്ന്
ഗുജറാത്ത് വഡ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി (Jignesh Mevani )അറസ്റ്റിൽ
ഗുജറാത്ത് വഡ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി (Jignesh Mevani )അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും.
Vadgam MLA Jignesh Mevani arrested by Assam police from Palanpur circuit House. Police yet to share the copy of the FIR with us, we have been informed about some case filed against him in Assam and is likely to be deported to Assam tonight.
-Team Jignesh Mevani pic.twitter.com/Bn0cbX1a9I— Kanhaiya Kumar (@kanhaiyakumar) April 20, 2022
അറസ്റ്റ് അദ്ദേഹത്തിന്‍റെ അനുയായികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുടെ സമീപകാലത്തെ ചില പോസ്റ്റുകള്‍ അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റെന്നാണ് സൂചന. എഫ്ഐആറിന്‍റെ പകര്‍പ്പോ കേസിന്‍റെ വിശദാംശങ്ങളോ പോലീസിന്‍റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ജിഗ്നേഷ് മേവാനിയുടെ അനുയായികള്‍ ആരോപിച്ചു .
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തിക്കള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 A വകുപ്പ് പ്രകാരമാണ് ജിഗ്നേഷ് മേവാനിക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അസമിലെ കൊക്രജാർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നാഥുറാം വിനായക് ഗോഡ്സെയെ കുറിച്ചുള്ള മേവാനിയുടെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദ്ദത്തിനും അഭ്യർത്ഥിക്കണമെന്നായിരുന്നു മേവാനിയുടെ ട്വീറ്റ്.
അറസ്റ്റില്‍ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് ഠാക്കൂറും മറ്റ് കോൺഗ്രസ് നേതാക്കളും അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി മുദ്രാവാക്യം വിളിച്ചു.
What's Your Reaction?