ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനിയില്‍ ഓടിത്തുടങ്ങി

ലോവര്‍ സാക്സണിയിലൂടെയാണ് പുതിയ ഹൈഡ്രജന്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്. ജര്‍മനിയിലെ ഗ്യാസ് പ്രതിസന്ധി വിതരണ വെല്ലുവിളികള്‍ക്കിടയിലും ഗതാഗതത്തിനായി ഹരിത ട്രെയിന്‍ പുറത്തിറക്കിയത് ഒരു പ്രധാന ചുവടുവയ്പ്പാണ്.

Aug 28, 2022 - 00:36
 0
ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനിയില്‍ ഓടിത്തുടങ്ങി

ലോകത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ജര്‍മ്മനിയില്‍ ചൂളമടിച്ച് ഓടിത്തുടങ്ങി. പൂര്‍ണ്ണമായും ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റെയില്‍വേ ലൈന്‍ ബുധനാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ലോവര്‍ സാക്സണിയിലൂടെയാണ് പുതിയ ഹൈഡ്രജന്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്. ജര്‍മനിയിലെ ഗ്യാസ് പ്രതിസന്ധി വിതരണ വെല്ലുവിളികള്‍ക്കിടയിലും ഗതാഗതത്തിനായി ഹരിത ട്രെയിന്‍ പുറത്തിറക്കിയത് ഒരു പ്രധാന ചുവടുവയ്പ്പാണ്.

ഫ്രഞ്ച് വ്യാവസായിക ഭീമനായ അൽസ്റ്റോം ജര്‍മ്മന്‍ സംസ്ഥാനമായ ലോവര്‍ സാക്സണിക്ക് നല്‍കുന്ന 14 ട്രെയിനുകളില്‍ ആദ്യത്തെ 100 കിലോമീറ്റര്‍ ദൂരത്തില്‍ ഡീസല്‍ ലോക്കോമോട്ടീവുകള്‍ക്ക് പകരമായി ഹാംബര്‍ഗിനടുത്തുള്ള കക്സ്ഹാവന്‍, ബ്രെമര്‍ഹാവന്‍, ബ്രെമര്‍വോര്‍ഡ്, ബക്സ്റെറഹുഡ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചാണ് ഓട്ടം തുടങ്ങിയത്.

ഹൈഡ്രജന്റെ സഹായത്തോടെ ജര്‍മ്മനിയിലെ 20 ശതമാനം യാത്രകള്‍ക്കും ശക്തി പകരുന്ന റെയില്‍ മേഖലയെ കാര്‍ബണൈസ് ചെയ്യാനും ഡീസല്‍ മാറ്റി സ്ഥാപിക്കാനും ഹൈഡ്രജന്‍ ട്രെയിനുകള്‍ ഒരു നല്ല മാര്‍ഗമായി മാറിയിരിക്കുകയാണ്. ‘സിറോ എമിഷന്‍’ ഗതാഗത മാര്‍ഗ്ഗമായി കണക്കാക്കപ്പെട്ട ട്രെയിനുകള്‍, മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഇന്ധന സെല്ലുമായി അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജന്‍ കലര്‍ത്തുന്നു. ഇത് ട്രെയിന്‍ വലിക്കാന്‍ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow