Illegal Migrants | യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമം; 17 ഇന്ത്യക്കാർ ഉൾപ്പടെ 100 പേർ അടങ്ങുന്ന സംഘം പിടിയിൽ
യുഎസിലേക്ക് (US) അനധികൃതമായി (Illegally ) കുടിയേറാൻ ശ്രമിച്ച പതിനേഴ് ഇന്ത്യൻ പൗരൻമാർ (Indian Citizens) പിടിയിലായി. കാലിഫോർണിയയിലെ (California) അതിർത്തി പോസ്റ്റ് വഴി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്.
യുഎസിലേക്ക് (US) അനധികൃതമായി (Illegally ) കുടിയേറാൻ ശ്രമിച്ച പതിനേഴ് ഇന്ത്യൻ പൗരൻമാർ (Indian Citizens) പിടിയിലായി. കാലിഫോർണിയയിലെ (California) അതിർത്തി പോസ്റ്റ് വഴി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. നൂറോളം പേരടങ്ങുന്ന ഒരു സംഘമാണ് യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഇവിടെ എത്തിയത്. ഇന്ത്യക്കാർക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരും കുടിയേറ്റ സംഘത്തിൽ (migrants) ഉണ്ടായിരുന്നു. ഇവരെല്ലാം പിടിയിലായിട്ടുണ്ട്. അതിർത്തിയിലെ വേലിക്ക് മുകളിലൂടെ കയറുന്നതിനിടെ കുടിയേറ്റ സംഘം പട്രോൾ ഏജന്റുമാരുടെ (Patrol agents) ശ്രദ്ധയിൽപ്പെടുകയായിരുന്നു.
യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 100 പേരടങ്ങുന്ന സംഘത്തിൽ 17 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുടിയേറ്റ സംഘത്തെ ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആണ് ഇംപീരിയൽ ബീച്ച് സ്റ്റേഷനിൽ നിന്നുള്ള സാൻ ഡീഗോ സെക്ടർ ബോർഡർ പട്രോൾ ഏജന്റുമാർ പിടികൂടിയത്.
ബോർഡർ ഫീൽഡ് സ്റ്റേറ്റ് പാർക്കിന്റെ കിഴക്ക് വശത്തായി അര മൈൽ അകലെയുള്ള വേലിക്ക് മുകളിലൂടെ അനധികൃതമായി കയറുന്ന കുടിയേറ്റക്കാരുടെ ഒരു വലിയ സംഘത്തെ ഏജന്റുമാർ യാദൃശ്ചികമായാണ് കണ്ടുമുട്ടിയതെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി പറഞ്ഞു. സംഘത്തിൽ ഭൂരിഭാഗവും സ്പാനിഷ് ഭാഷ അറിയാത്തവരായിരുന്നു. അതിനാൽ കുടിയേറ്റക്കാരുമായി ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. ഇവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുന്നതിന് പട്രോളിങ് ഏജന്റുമാർക്ക് വിവർത്തകരുടെ സഹായം തേടേണ്ടി വന്നതായും ഏജൻസി അറിയിച്ചു. സംഘത്തിൽ ഉൾപ്പെട്ടിരുന്ന എല്ലാവരെയും അടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ മെഡിക്കൽ ഉദ്യോഗസ്ഥർ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ബാക്കി നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
യുഎസിലേക്ക് അനധികൃതമായി കടക്കാൻ എത്തിയ സംഘത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കൗമാരക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾ ആരും തന്നെ സംഘത്തിൽ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുടിയേറ്റക്കാരിൽ 79 പേർ അവിവാഹിതരാണ്. അതേസമയം 18 പേർ കുടുംബാഗങ്ങൾ ആണെന്നും അധികൃതർ അറിയിച്ചു.
പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 17 പേർക്ക് പുറമെ പാകിസ്ഥാനിൽ നിന്നുള്ള നാല് പേരും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 6 പേരും ബ്രസീലിൽ നിന്നുള്ള 3 പേരും സംഘത്തിൽ ഉണ്ടെന്നാണ് വിവരം. യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ എത്തിയ സംഘത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് സൊമാലിയക്കാരാണ്. പിടിക്കപ്പെട്ട സംഘത്തിൽ 37 ഓളം സൊമാലിയൻ പൗരൻമാർ ഉണ്ടായിരുന്നു.
ഇത്തരത്തിൽ അനധികൃതമായ മാർഗങ്ങളിലൂടെ യുഎസിലേക്ക് കുടിയേറാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇവരിൽ ഭൂരിഭാഗവും അതിർത്തിയിൽ വെച്ച് പിടിക്കപ്പെടുകയാണ് പതിവ്. 2022 സാമ്പത്തിക വർഷത്തിൽ സാൻ ഡീഗോ സെക്ടറിൽ പിടിക്കപ്പെട്ടത് 145,618 കുടിയേറ്റക്കാരാണ്. ഇതിൽ 44,444 പേരും മെക്സിക്കോയ്ക്ക് പുറമെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു. കഴിഞ്ഞ ഒരു വർഷമായി യുഎസിന്റെ തെക്കൻ അതിർത്തി വഴി കുടിയേറാൻ ശ്രമിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതോടെ യുഎസിന്റെ തെക്കൻ അതിർത്തിയിൽ അനധികൃതമായി കടക്കുന്നവരെ പിടികൂടന്നതും എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. ബൈഡൻ ഭരണം തുടങ്ങിയതിന് ശേഷം യുഎസ്-മെക്സിക്കോ അതിർത്തിയിലൂടെയുള്ള കുടിയേറ്റവും മുമ്പത്തേതിലും ശക്തമായിരിക്കുകയാണ്.
What's Your Reaction?