ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വിൽപനക്കാരൻ ആംബുലൻസ് ഓടിച്ചു; നാലുപേർക്ക് പരിക്ക്

കോട്ടയം (Kottayam) കട്ടച്ചിറയില്‍ (Kattachira) കരിക്ക് വില്‍പ്പനക്കാരന്‍ ( tender coconut seller) ഓടിച്ച ആംബുലന്‍സ് (Ambulance) ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു.

Dec 4, 2021 - 17:49
 0
ഡ്രൈവർ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വിൽപനക്കാരൻ ആംബുലൻസ് ഓടിച്ചു; നാലുപേർക്ക് പരിക്ക്

കോട്ടയം (Kottayam) കട്ടച്ചിറയില്‍ (Kattachira) കരിക്ക് വില്‍പ്പനക്കാരന്‍ ( tender coconut seller) ഓടിച്ച ആംബുലന്‍സ് (Ambulance) ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട ആംബുലന്‍സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചു. വെള്ളിയാഴ്ച വൈകിട്ടു നാല് മണിയോടെയാണ് അപകടം. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്

ഡ്രൈവർ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വിൽപനക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കരിക്ക് കുടിക്കാന്‍ ഇറങ്ങിയപ്പോൾ കടയുടെ മുൻപിലായിട്ടാണു പാർക്ക് ചെയ്തിരുന്നത്. ഇതു മാറ്റിയിടുന്നതിനാണ് കരിക്ക് വിൽപനക്കാരൻ സ്വയം വാഹനത്തിനുള്ളിൽ കയറിയത്. എന്നാൽ ഗിയർ മാറ്റിയതിലെ പിഴവു മൂലം ആംബലുൻസ് പിന്നോട്ടുനീങ്ങി അപകടത്തിൽപ്പെടുകയായിരുന്നു.

ആംബുലൻസ് പിന്നോട്ടുനീങ്ങി രണ്ട് ഓട്ടോറിക്ഷകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന കുഞ്ഞുമോന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കരിക്ക് വിൽപനക്കാരന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

ഡ്രൈവർ അറിയാതെയാണ് കരിക്ക് വിൽപനക്കാരൻ വാഹനത്തിൽ കയറിയത്. സംഭവശേഷം കരിക്ക് വിൽപനക്കാരനെ അന്വേഷിച്ച് കിടങ്ങൂർ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow