തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ LDF സ്ഥാനാർഥി, പ്രഖ്യാപനം ഉടൻ ഉണ്ടാവും

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. കെ എസ് അരുൺകുമാർ സിൽവർലൈൻ സംവാദങ്ങളിൽ പാർട്ടിയേയും സർക്കാറിനേയും പ്രതിരോധിച്ച് നിരവധിവേദികളിൽ രംഗത്തെത്തിയിരുന്നു

May 5, 2022 - 06:23
May 6, 2022 - 12:43
 0
തൃക്കാക്കരയിൽ കെ എസ് അരുൺകുമാർ LDF സ്ഥാനാർഥി, പ്രഖ്യാപനം ഉടൻ ഉണ്ടാവും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-Election) അഡ്വ. കെ എസ് അരുൺകുമാർ (KS Arun Kumar) എൽഡിഎഫ് (LDF)സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയെക്കുറിച്ച് ധാരണയായത്.

നേരത്തെ യുഡിഎഫ് ഉമ​ തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുമെന്ന് ചർച്ചകൾക്കായി എറണാകുളത്തെത്തിയ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും വ്യക്തമാക്കിയിരുന്നു.

സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. കെ എസ് അരുൺകുമാർ സിൽവർലൈൻ സംവാദങ്ങളിൽ പാർട്ടിയേയും സർക്കാറിനേയും പ്രതിരോധിച്ച് നിരവധിവേദികളിൽ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ മുന്‍ജില്ലാ സെക്രട്ടറിയുമാണ്.  കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന്‍ നേതാവുകൂടിയാണ്.

തൃക്കാക്കരയിൽ ഡോ: ജോ ജോസഫ് എൽ.ഡി.എഫ്. സ്ഥാനാർഥി

'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും‌': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ്

കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർഥിയുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച ചർച്ചക്കായി ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.

സിൽവർലൈൻ പദ്ധതി തെര‍ഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാകുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിൽവർ‍ലൈനിനെ അനുകൂലിക്കുന്ന പ്രധാന നേതാവിനെ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക

What's Your Reaction?

like

dislike

love

funny

angry

sad

wow