'തരംഗത്തിന്റെ ഭാഗമാകാതിരുന്നതിൽ തൃക്കാക്കരക്കാർക്ക് പശ്ചാത്താപമുണ്ട്; ഇത്തവണ തിരുത്തും': LDF സ്ഥാനാർഥി ഡോ. ജോ ജോസഫ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election) എല്‍ഡിഎഫിന്റെ (LDF) വിജയം സുനിശ്ചിതമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് (Jo Joseph). സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്ന് രാവിലേയാണ് ആലോചന നടക്കുന്നതായി അറിഞ്ഞത്. ആശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ് പ്രഖ്യാപനം വന്നതെന്നും ജോ ജോസഫ് പറഞ്ഞു.
വളരെ വലിയ വിജയം കേരളത്തില്‍ ഇടത്പക്ഷത്തിനുണ്ടായപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയാത്തതില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അത് ഇത്തവണ തിരുത്തും. മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്.
തന്റെ രാഷ്ട്രീയ മേഖലയിലെ ബന്ധത്തെ കുറിച്ചും ജോ ജോസഫ് പ്രതികരിച്ചു. പാര്‍ട്ടി മെഡിക്കല്‍ വിഭാഗം, പ്രോഗ്രസീവ് ഡോക്ടേഴ്‌സ് ഫോറം എന്നിവയിലെ അംഗമാണ്. എറണാകുളത്തെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ച പരിചയമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നുവെന്നും ഡോക്ടര്‍ ജോ ജോസഫ് പറഞ്ഞു.
തന്റെ സ്ഥാനാർഥിത്വത്തിൽ സാമുദായിക സംഘടനകളുടെ ഇടപെടൽ ഇല്ല. സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അതുകൊണ്ട് സഭയുടെ സ്ഥാനാർഥി ആണെന്ന് എങ്ങനെ പറയും. എല്ലാ കാലത്തും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു. ഇപ്പോൾ പാർട്ടി അംഗമാണെന്നും ജോ ജോസഫ് പറഞ്ഞു
What's Your Reaction?