'വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുളളത്'; മുഖ്യമന്ത്രി
വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan).
വികസനത്തിന്റെ പേരില്‍ ജനത്തെ വഴിയാധാരമാക്കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). ജനങ്ങള്‍ക്ക് കഴിയുന്നത്ര സംരക്ഷണം ഉറപ്പുവരുത്തുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ പൂര്‍ത്തിയായി. വലിയ കാലതാമസമില്ലാതെ 3 ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തീകരിക്കും. പാര്‍പ്പിട സൗകര്യം വര്‍ധിക്കുന്നത് വികസനമായി കാണാത്തവരുണ്ട്. ഇതെല്ലാം വികസനത്തിന്റെ സൂചികയാണ്' മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറു ദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകള്‍ കൈമാറി. ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചു. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
What's Your Reaction?