തൊഗരി തോട്ടത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു
മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ ബസവകല്യൺ താലൂക്കിലെ ഉജലംബ ഗ്രാമത്തിൽ കർണാടക പൊലീസ് നടത്തിയ റെയ്ഡിൽ വൻതോതിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തിയത്. ബീദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബസവന്ത് എന്ന മഹാരാഷ്ട്ര കർഷകന്റെ കർണാടക സർവേ നമ്പരിൽപെട്ട ഭൂമിയിൽ തെഗരി തോട്ടം മറവിലാണ് കഞ്ചാവ് വളർത്തിയത്. പൊലീസ് സംഘം 700ലധികം കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു. വെട്ടി നശിപ്പിച്ച കഞ്ചാവ് ചെടികൾക്ക് രണ്ടുകോടി രൂപ വിലവരുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ടി പറഞ്ഞു. പ്രതികൾ ഒളിവിലാണെന്ന് എസ്. പി പറഞ്ഞു.
What's Your Reaction?