പൂനെയിൽ നിർത്തിയിട്ട ബസിൽ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയെ 75 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തു

പൂനെയിലെ സ്വാർഗേറ്റ് ബസ് സ്റ്റേഷനിൽ 26 കാരിയെ ബസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ദത്താത്രയ രാംദാസ് ഗഡെ വെള്ളിയാഴ്ച അറസ്റ്റിലായി. ഏകദേശം 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ ശ്രീരൂർ തഹസിൽ നിന്നാണ് ഗഡെ അറസ്റ്റിലായത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) ഏറ്റവും വലിയ ബസ് ഡിപ്പോകളിലൊന്നായ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിലെ ഒരു ബസിൽ, പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ ചൊവ്വാഴ്ച രാവിലെയാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. പുലർച്ചെ 5.45 നും 6 നും ഇടയിൽ സതാര ജില്ലയിലെ സ്വന്തം നാട്ടിലേക്ക് ബസ് കയറാൻ കാത്തിരിക്കുമ്പോഴാണ് സംഭവം.
മോഷണം, കവർച്ച, ചെയിൻ തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ദത്താത്രേയ ഗഡേ. ചിത്രം പുറത്തുവിട്ടുകൊണ്ട് പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
What's Your Reaction?






