അതൃപ്തരായ വനിതാനേതാക്കൾ ആരൊക്കെ? കേരളത്തിൽ കോൺഗ്രസിനെതിരെ ബിജെപിയുടെ പുതിയ പദ്ധതി; ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്

കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോൺഗ്രസിലെ വനിതാ നേതാക്കളെ അടർത്തിയെടുക്കാനുള്ള നീക്കത്തിലാണ് പാർട്ടി നേതൃത്വം.

Sep 20, 2022 - 06:32
Sep 20, 2022 - 06:40
 0
അതൃപ്തരായ വനിതാനേതാക്കൾ ആരൊക്കെ? കേരളത്തിൽ കോൺഗ്രസിനെതിരെ ബിജെപിയുടെ പുതിയ പദ്ധതി; ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പ്
കോൺഗ്രസിനെ ശാക്തീകരിക്കാനായി ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി മുന്നോട്ടു പോകുന്നതിനിടെ പാ‍ർട്ടിയ്ക്കെതിരെ പുതിയ പടനീക്കവുമാടയി ബിജെപി. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തിയാ‍ർജിക്കുന്നതിൻ്റെ ഭാഗമായി അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിടുകയാണെന്നാണ് റിപ്പോ‍ർട്ട്. സംസ്ഥാനത്ത് കോൺഗ്രസിലെ ചില വനിതാനേതാക്കളുമായി ബിജെപി ആശയവിനിമയം തുടങ്ങിയതായാണ് റിപ്പോ‍‍ർട്ടുകൾ. കേരളത്തിൻ്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവദേക്കൾ സംസ്ഥാനത്ത് എത്തുന്നതോടെ വനിതാ നേതാക്കളെ ലക്ഷ്യമിട്ടുള്ള പദ്ധതിയ്ക്ക് അന്തിമ രൂപം നൽകാനാണ് ബിജെപിയുടെ പദ്ധതി.
പൊതുജനസമ്പ‍ർക്കവും മികച്ച രാഷ്ട്രീയ പാരമ്പര്യവും ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്നു കരുതുന്ന ചില നേതാക്കളായിരിക്കും ബിജെപിയുടെ ലക്ഷ്യം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ജനപിന്തുണയുള്ള നേതാക്കളുടെ എണ്ണം വ‍ർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായുള്ള ശ്രമം തുടങ്ങാൻ സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്രനേതൃത്വം നി‍ർദേശം നൽകിയിട്ടുമുണ്ട്.
കെപിസിസി ഭാരവാഹിപ്പട്ടിക തയ്യാറാക്കുമ്പോൾ അവഗണിക്കപ്പെടുന്ന വനിതാ നേതാക്കളായിരിക്കും ബിജെപിയുടെ ആദ്യ ലക്ഷ്യം. സംസ്ഥാനത്ത് ബിജെപിയുടെ കോർ കമ്മിറ്റിയിൽ ആവശ്യത്തിന് സ്ത്രീപ്രാതിനിധ്യമില്ലെന്ന പ്രശ്നവും ബിജെപിയ്ക്ക് ഇതുവഴി നികത്താനാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് പരമാവധി സീറ്റുകൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കേരള ഘടകത്തെയും ശക്തിപ്പെടുത്താനാണ് ബിജെപിയുടെ പദ്ധതി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോവയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയേറ്റിരുന്നു. ഗോവയിൽ കോൺഗ്രസ് എംഎൽഎമാ‍ർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് പാ‍ർട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചു. ഈ സാഹചര്യം കേരളത്തിലും ആവ‍ർത്തിക്കാനാണ് ബിജെപിയുടെ ശ്രമം.
2024ൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകൾ നേടാനാണ് കോൺഗ്രസിൻ്റെ ശ്രമം. എന്നാൽ ഇതിനുള്ളിൽ തന്നെ കേരളത്തിൽ വേരുറപ്പിക്കാനും ലോക്സഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനുമാണ് ബിജെപി പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗമായാണ് രാഷ്ട്രീയതന്ത്രജ്ഞൻ കൂടിയായ പ്രകാശ് ജാവദേക്കറെ കേരളത്തിൻ്റെ ചുമതലുള്ള പ്രഭാരിയായി നിയമിച്ചതിനു പിന്നിലെ ലക്ഷ്യവും. എതി‍ർപാർട്ടികൾ ശക്തരായ മണ്ഡലത്തിൽ ദേശീയ നേതാക്കളെ തന്നെ എത്തിച്ച് പ്രചാരണം നടത്താൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow