സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം

Temporary relief for the accused, including former Chief Minister Pinarayi Vijayan, in the CMRL-Exalogic case.

Oct 26, 2026 - 21:36
 0
സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം
സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള അന്വേഷണമാണ് തടഞ്ഞത്. അപ്പീലിൽ നവംബർ 25ന് വാദം തുടങ്ങും. നാലാഴ്ചയ്ക്കകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിജിലൻസും മറുപടി നൽകണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സതീഷ് നൈനാൻ, പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

What's Your Reaction?

like

dislike

love

funny

angry

sad

wow