100 കോടി കളക്ഷനിലേക്ക് തങ്കലാൻ
ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കിയ തങ്കലാൻ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ തങ്കലാന്റെ കളക്ഷൻ 100 കോടിയിലേക്ക് അടുക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 89 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഈ മാസം 30 ന് റിലീസ് ചെയ്യും. ഇത് സിനിമയുടെ ആഗോള കളക്ഷന് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
ഓഗസ്റ്റ് 15-നാണ് ‘തങ്കലാൻ’ പുറത്തിറങ്ങിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാന്റെ കഥ പറയുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായിക വേഷങ്ങൾ ചെയ്തത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.
What's Your Reaction?