സിക്കന്ദര്‍ റാസയ്ക്ക് ചരിത്രനേട്ടം, ബെന്‍ സ്റ്റോക്‌സിനെ മറികടന്ന പുരസ്‌കാരം
ഐസിസി പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി ചരിത്രമെഴുതി സിംബാബ്വെ താരം സിക്കന്ദര്‍ റാസ. കഴിഞ്ഞ മാസത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ാെഗസ്റ്റ് മാസത്തിലെ പ്ലെയര്‍ […]
ഐസിസി പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം സ്വന്തമാക്കി ചരിത്രമെഴുതി സിംബാബ്വെ താരം സിക്കന്ദര്‍ റാസ. കഴിഞ്ഞ മാസത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഓഗസ്റ്റ് മാസത്തിലെ പ്ലെയര്‍ ഒഫ് ദി മന്ത് പുരസ്‌കാരം സിക്കന്ദര്‍ റാസ കൈപിടിയില്‍ ഒതുക്കിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ന്യൂസിലന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ പിന്നിലാക്കിയാണ് പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം റാസ നേടിയത്.
ഐസിസിയുടെ ഈ അവാര്‍ഡ് നേടുന്ന ആദ്യ സിംബാബ്വെ താരമായി മാറി റാസ. കഴിഞ്ഞ മാസത്തില്‍ ഏകദിന ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി താരം നേടിയിരുന്നു. ഇതില്‍ രണ്ട് സെഞ്ചുറി ബംഗ്ലാദേശിനെതിരെയും ഒരു സെഞ്ചുറി ഇന്ത്യയ്‌ക്കെതിരെയുമാണ് താരം നേടിയത്.
‘ഐസിസിയുടെ പ്ലേയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ അവാര്‍ഡ് നേടുന്ന ആദ്യ സിംബാബ്വെക്കാരനാണെന്നതില്‍ വിവരിക്കാന്‍ വാക്കുകളില്ല്. കഴിഞ്ഞ മൂന്നോ നാലോ മാസമായി എന്നോടൊപ്പം ഡ്രെസ്സിംഗ് റൂമിലുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ സഹതാരങ്ങള്‍ മുതല്‍ ടെക്‌നിക്കല്‍ സ്റ്റാഫുകള്‍ വരെയുണ്ട്. നിങ്ങളില്ലാതെ ഇത് സാധ്യമാവുകയില്ലായിരുന്നു’ അവാര്‍ഡ് സ്വന്തമാക്കിയ വാര്‍ത്ത അറിഞ്ഞ ശേഷം റാസ പ്രതികരിച്ചു.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 109 പന്തില്‍ പുറത്താകാതെ 135 റണ്‍സ് നേടിയ റാസ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 127 പന്തില്‍ 118 റണ്‍സ് നേടിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് റാസ സെഞ്ച്വറി നേടിയത്. 95 പന്തില്‍ 115 റണ്‍സ് നേടിയ റാസ ടീമിനെ വിജയത്തിനരികെ എത്തിച്ചിരുന്നു.
What's Your Reaction?