2004 മറക്കരുതെന്ന് സോണിയ ഗാന്ധി
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണു സോണിയ
റായ്ബറേലി∙ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വൻ ജനപങ്കാളിത്തത്തോടെ റോഡ് ഷോ നടത്തിയാണു സോണിയ പത്രിക സമർപ്പിക്കാൻ എത്തിയത്. മക്കളായ പ്രിയങ്കയ്ക്കും രാഹുലിനും ഒപ്പം കോണ്‍ഗ്രസ് ഓഫിസില്‍ പൂജ നടത്തിയ ശേഷമായിരുന്നു റോഡ് ഷോ.
'റായ്ബറേലിയിലെ ജനങ്ങൾ ഇതുവരെ എന്നെ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും’– സോണിയ പറഞ്ഞു. മോദി അജയ്യനാണെന്നു കരുതുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരിക്കലും അല്ല, 2004 ബിജെപി ഒരിക്കലും മറക്കരുത് എന്നായിരുന്നു മറുപടി. മോദിക്കുളള ഉത്തരം വോട്ടർമാർ നൽകും. 2004 ൽ വാജ്പേയി കരുത്തനും അജയ്യനുമായിരുന്നു. പക്ഷേ ഞങ്ങൾ ജയിച്ചു– സോണിയ പറഞ്ഞു.
സോണിയയ്ക്കൊപ്പം ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയാണ് ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകിയത്. 'തങ്ങളുടെ അഹന്ത കൊണ്ട് അജയ്യരാണെന്നു കരുതിയ നിരവധിയാളുകൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളെക്കാൾ വലിയവരാണു തങ്ങളെന്ന് അവർ സ്വയം നടിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന് അവർ തിരിച്ചറിയുന്നില്ല. മോദിയുടെ അജയ്യത്വം ഈ തിരഞ്ഞെടുപ്പിൽ കാണാം’– രാഹുൽ പറഞ്ഞു.
What's Your Reaction?