ബസ് ബേ നിർമാണം ആരംഭിച്ചു
വൈക്കം പടിഞ്ഞാറെനടയിൽ പോലീസ് സ്റ്റേഷനു മുൻവശത്ത് ബസ് ബേ നിർമാണം ആരംഭിച്ചു. സി.കെ. ആശ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 35 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് ബേ നിർമിക്കുന്നത്
വൈക്കം പടിഞ്ഞാറെനടയിൽ പോലീസ് സ്റ്റേഷനു മുൻവശത്ത് ബസ് ബേ നിർമാണം ആരംഭിച്ചു. സി.കെ. ആശ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 35 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് ബേ നിർമിക്കുന്നത്. ബസ്ബേയോടനുബന്ധിച്ച് എഫ്എം റേഡിയോ, ലൈറ്റുകൾ , എൽഇഡി ബോർഡുകൾ എന്നീ സംവിധാനങ്ങളും സജ്ജമാക്കും. നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റോപ്പുകളിലൊന്നാണ് പോലീസ് സ്റ്റേഷനു മുൻവശത്തുള്ളത്. മഴക്കാലത്തും സുഗമമായി ബസിൽ കയറി ഇറങ്ങുന്നതിന് സാധിക്കുന്ന തരത്തിലാണ് ബസ്ബേയുടെ നിർമാണം. ജൂണ്‍ പകുതിയോടെ നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു. വൈക്കം നിയോജക മണ്ഡലത്തിൽ ബസ് ഷെൽട്ടറുകളില്ലാത്ത പ്രധാന കേന്ദ്രങ്ങളിൽ അവ നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
What's Your Reaction?