നെതർലൻഡ്സ് രാജ്ഞി മോദിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യ സന്ദർശനത്തിനെത്തിയ നെതർലൻഡ്സ് രാജ്ഞി മാക്സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പുരോഗതിക്കായി മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് പ്രധാനമന്ത്രി, രാജ്ഞിയെ ധരിപ്പിച്ചു.
ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ നെതർലൻഡ്സ് രാജ്ഞി മാക്സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പുരോഗതിക്കായി മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ സംബന്ധിച്ച് പ്രധാനമന്ത്രി, രാജ്ഞിയെ ധരിപ്പിച്ചു.
ജൻധൻ യോജന, പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാൻമന്ത്രി സുരക്ഷ ബീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ചാണ് മോദി രാജ്ഞിയുമായി സംസാരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തിന്‍റെ പുരോഗതി മുന്നിൽ കണ്ട് നടപ്പാക്കിയ പദ്ധതികളെ രാജ്ഞി അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
What's Your Reaction?