കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം

മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്‍.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.

May 29, 2018 - 23:27
 0
കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ പ്രതിഷേധം
ഐസോള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്‍.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി രംഗത്തുവന്നത്. രാഷ്ട്രീയക്കാരനും റാഡിക്കല്‍ ഹിന്ദുവുമായ ഒരാളെ തങ്ങള്‍ക്കു പ്രസിഡന്റായി വേണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കുമ്മനം മിസോറാമിന് ചേര്‍ന്ന ഗവര്‍ണറല്ലെന്നും അദ്ദേഹം ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പ്രവര്‍ത്തകനാണെന്നും പി.ആര്‍.ഐ.എസ്.എം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കുമ്മനത്തെ മാറ്റി പകരം സൗമ്യനായ ഒരാളെ ഗവര്‍ണറാക്കണമെന്നാണ് െ്രെകസ്തവ സംഘടന ആവശ്യപ്പെടുന്നത്. അതിനിടെ, കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം ഗുവാഹത്തിയില്‍ എത്തിയ അദ്ദേഹം അവിടെ നിന്നും ഐസോളിലേക്ക് തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജേശഖരനെ മിസോറാം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്നാരും പങ്കെടുത്തിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow