'വാലിബന്‍' ആദ്യ ദിനം നേടിയത് കോടികള്‍; ഓപ്പണിംഗ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

#MalaikottaiVaaliban earns over ₹4.76 Crore on Day 1 from 1980 tracked shows… #Mohanlal

Jan 26, 2024 - 20:21
 0
'വാലിബന്‍' ആദ്യ ദിനം നേടിയത് കോടികള്‍; ഓപ്പണിംഗ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് ‘മലൈകോട്ടൈ വാലിബന്‍’ തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം പിന്നീടുള്ള ഷോകളില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഓപ്പണിംഗ് ദിനത്തില്‍ തന്നെ സിനിമ ഹിറ്റ് അടിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1980 ഷോകളാണ് ഇന്നലെ കേരളത്തില്‍ മാത്രം നടന്നത്. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാലിബന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്കായിരുന്നു. അസാധാരണമായ അഡ്വാന്‍സ് ബുക്കിംഗിലും ഒരു മലയാളം സിനിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു, വാലിബനിലൂടെ മറ്റൊരു ഇന്‍ഡസ്ടറി ഹിറ്റ് നല്‍കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷന്‍ പറയുന്നത്.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ആണ് മലൈകോട്ടൈ വാലിബന്‍. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് ഇത്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.

രാജസ്ഥാന്‍, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരു വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow