കണ്ടല സഹകരണ ബാങ്ക് കേസ്; എൻ.ഭാസുരാംഗനും മകനും അറസ്റ്റിൽ

Nov 22, 2023 - 17:19
 0
കണ്ടല സഹകരണ ബാങ്ക് കേസ്; എൻ.ഭാസുരാംഗനും മകനും അറസ്റ്റിൽ

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും ഇ ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി  ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ അടുത്തിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow