എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കും ഭീഷണിയ്ക്കും എതിരെ MVD ഉദ്യോഗസ്ഥരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

Oct 5, 2023 - 01:42
 0
എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കും ഭീഷണിയ്ക്കും എതിരെ MVD ഉദ്യോഗസ്ഥരുടെ സംസ്ഥാന വ്യാപക പ്രതിഷേധം

ഉടുമ്പന്‍ചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എം എം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥൻ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടർന്നാൽ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാർ പണപ്പിരിവിന് തോന്ന്യാസം ചെയ്താൽ എതിർക്കാൻ തനിക്ക് ഒരു പേടിയുമില്ല. അവർ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവർ ചെയ്യുന്ന തോന്നിയവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി കൂട്ടിചേർത്തു.

 

നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മണിയുടെ പ്രകോപന പരാമര്‍ശം ഉണ്ടായത്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ ഏത് ഏത് ഉദ്യോഗസ്ഥനായാലും കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആര്‍ടിഒ ആയാലും കലക്ടറായാലും ശരിയെന്നും മണി പറഞ്ഞിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow