Rahul Gandhi| സത്യം ജയിച്ചു; രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം: വിഡി സതീശൻ

Aug 4, 2023 - 22:35
Aug 4, 2023 - 22:38
 0
Rahul Gandhi| സത്യം ജയിച്ചു; രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം: വിഡി സതീശൻ

 ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇന്ത്യ കാത്തിരുന്ന വിധിയാണിതെന്നും രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിഡി സതീശൻ പ്രതികരിച്ചു.

ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ടെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ആശ്വാസ വിധി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

What's Your Reaction?

like

dislike

love

funny

angry

sad

wow