കേന്ദ്ര സര്‍ക്കാര്‍ അനീതിക്കെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്ന് ഡികെ ശിവകുമാര്‍
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടായെന്നും അദേഹം ചോദിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയ്ക്ക് അര്‍ഹമായ നികുതിവിഹിതവും കേന്ദ്ര ഗ്രാന്റുകളും വരള്‍ച്ച ദുരിതാശ്വാസവും കുടിശിക സഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഡല്‍ഹിയില്‍ നയിച്ച പ്രതിഷേധ ധര്‍ണ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും പങ്കെടുത്തു.
What's Your Reaction?