പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം

Jul 29, 2023 - 20:29
 0
പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം

ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾക്ക് മഹാരാജാസ് കോളേജ് ടീമിനെ തോൽപ്പിച്ചു.

4-4-2 ഫോർമേഷനിലാണ് ടീം അണിനിരന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു. ഹൈ പ്രസ്സിംഗ് ഗെയിം കാഴ്ചവച്ചതോടെ ഓരോ ഇടവേളയിലും മഹാരാജാസിന്റെ ഗോൾ വില നിറഞ്ഞു.  ആദ്യപകുതികൾ തന്നെ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ബിദ്യാസാഗറും, ബിജോയും ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി.

 കെ പി രാഹുൽ ഇരട്ട ഗോൾ നേടി. വിദേശ താരങ്ങളായ അഡ്രിയൻ ലൂണാ, ദിമിത്രസ് എന്നിവർ ഓരോ ഗോളും നേടി. 90 മിനിറ്റ് പൂർത്തിയായപ്പോൾ 8-0 ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസൺ മത്സരം ഗംഭീരമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow