ഏകീകൃത സിവിൽ കോഡ്; പൊതുജനാഭിപ്രായം തേടി ലോ കമ്മീഷൻ; 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാൻ നിർദേശം
ഏകീകൃത സിവിൽ കോഡ് (Uniform Civil Code) വിഷയത്തിൽ പൊതു ജനാഭിപ്രായം തേടി ലോ കമ്മീഷൻ. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിർദേശം. വ്യക്തികൾക്കും മത സംഘടനകൾക്കും അഭിപ്രായം അറിയിക്കാം. ഇമെയിൽ വിലാസത്തിലാണ് അഭിപ്രായം അറിയിക്കേണ്ടത്.
ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിർദ്ദേശമാണ് ഏകീകൃത സിവിൽ കോഡ്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത കോഡ് നടപ്പാക്കല്‍. 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്.
നിലവിൽ രാജ്യത്ത് ഏകീകൃത സിവില്‍ കോഡുള്ള ഏക സംസ്ഥാനം ഗോവയാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം ആയിരത്തോളം വ്യക്തിനിയമങ്ങളാണ് രാജ്യത്തുള്ളത്.
What's Your Reaction?