Karnataka Election Results 2023| 'ലീഡുള്ളവർ ബാംഗ്ലൂരിൽ എത്തണം'; എംഎൽഎമാരോട് ഡികെ ശിവകുമാർ
ഇവരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരോട് ബാംഗ്ലൂരിലെത്താൻ നിർദേശിച്ച് നേതൃത്വം.
ഇവരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഇലക്ഷൻ കമ്മീഷന്റെ ഏറ്റവും പുതിയ വോട്ടെണ്ണൽ അടിസ്ഥാനമാക്കിയാൽ രാവിലെ 10:11 വരെയുള്ള തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെയാണ്, ബിജെപി: 71 കോൺഗ്രസ്: 110 ജെഡി(എസ്): 23 മറ്റുള്ളവർ: 05
What's Your Reaction?






