'ബിജെപിയോട് തൊട്ടുകൂടായ്മയില്ല; പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദർശനത്തിനുശേഷം ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര
ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. ഈസ്റ്റര്‍ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ സന്ദർശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നതാണെന്നും ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും ബിഷപ്പ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം നൽകുന്ന സന്ദേശം വളരെ വലുതാണെന്ന് സഭാനേതൃത്വം വ്യക്തമാക്കുന്നു. കത്തീഡ്രലില്‍ ഇരുപത് മിനിറ്റിലേറെ പള്ളിയിൽ ചെലവിട്ട മോദി പ്രാർഥനകളുടെ ഭാഗമാവുകയും ക്വയർ പാട്ടുകൾ കേൾക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസതവരുടെ വീടുകളിലും സഭാ ആസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വത്തിലായിരുന്നു സന്ദർശനങ്ങൾ.
What's Your Reaction?